0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 18 [Vethalam]

Author : Vethalam Read All Parts 658.3K

ചെയ്യണം?

ആരായിരിക്കും എന്റെ പുറകെ വന്നത്?

അയാൾ ഞാൻ ജാസ്മിന്റെ വീട്ടിൽ നിന്നിറങ്ങി വന്നത് കണ്ടു കാണുമോ?

അയാൾക്ക് എന്തെങ്കിലും സംഭവിച്ചു കാണുമോ?

ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ

ഞാൻ ബാത്ത് റൂമിൽ നിന്നു പുറത്തിറങ്ങി

ക്ലോക്കിൽ നാലു മണി ആയെന്നു അറിയിച്ചു മണി മുഴങ്ങി

ആ സൗണ്ട് കേട്ടും ഞാൻ നടുങ്ങി

ഒരു തോർത്തു പോലും ഉടുക്കാൻ മറന്നു  പരി പൂർണ്ണ നഗ്നനായി മുൻ വശത്തെ സെറ്റിയിൽ പോയി ഞാനിരുന്നു

ക്ലോക്കിൽ നിന്നു വീണ്ടും മണി മുഴക്കം അഞ്ചു മണി ആയിരിക്കുന്നു

ഒരു മണിക്കൂർ ബോധത്തിലോ അബോധത്തിലോ ആയിരുന്നോ അറിയില്ല

ഞാൻ എഴുനേറ്റു വാതിൽ തുറന്നു കിടക്കുകയായിരുന്നു  അതടച്ചു കുറ്റിയിട്ടു ബെഡ് റൂമിൽ കയറി കിടന്നു

ആരായിരിക്കും എന്റെ പുറകെ വന്നത് ???

  എപ്പോഴോ ഒന്ന് മയങ്ങി  എന്തൊക്കെയോ ദുസ്വപ്നങ്ങൾ എന്റെ ഉറക്കത്തെ അലട്ടി

നിർത്താതെ ചിലക്കുന്ന ഇന്റർകോം സൗണ്ട്

ഞാൻ ഫോൺ എടുത്തു

എന്താ ഉണ്ണിയേട്ടാ പറ്റിയെ

സമീറയുടെ പരിഭ്രാന്തമായ സ്വരം

എന്താടി

എത്ര നേരമായി ഞാൻ വിളിക്കുന്നു എന്തോരം നേരം ബെല്ലടിച്ചു

ഞാൻ ഉറങ്ങി പോയെടി

എന്നാലും ഇങ്ങനെയുമുണ്ടോ ഒരു ഉറക്കം  വേഗം വാതിൽ തുറന്നെ ഞാനങ്ങു വരുവാ

ങ്ഹാ ശരി

ഞാൻ ഒരു കൈലി മുണ്ട് എടുത്തു ഉടുത്തു  മുൻവശത്തെ വാതിലിന്റെ ബോൾട്ട് തുറന്നിട്ട് വീണ്ടും വന്നു കിടന്നു

രണ്ട് മിനിറ്റ് പോലും ആയില്ല  സമീറയും സൈനബ താത്തയും കൂടി വീട്ടിലേക്കു വന്നു

എന്താടാ ഉണ്ണി നിനക്ക് സുഖമില്ലേ

ഇത്താ മുറിയിലേക്ക് കയറി എന്റെ കവിളിൽ കൈ വെച്ചു കൊണ്ട് ചോദിച്ചു

💬 Comments

View all comments