Chapter Title : ഉണ്ണികുട്ടന്റെ യോഗം 18 [Vethalam]
എഴുനേറ്റു നിന്നു സമീറയെ ചേർത്തു പിടിച്ചു കവിളിൽ ഒന്നുമ്മ വെച്ചു
അവൾ പുറത്തേക്കിറങ്ങി
ഉമ്മി പോയില്ലാരുന്നോ
സൈനബ താത്ത പുറത്ത് നിന്നു നിറഞ്ഞൊഴുകിയ കണ്ണു തുടക്കുന്നു
നിങ്ങൾക്കിതു എന്ത് പറ്റി
ഒന്നുമില്ലെടാ ഞാൻ പോവാ
ഇത്ത പോയി
ഞാൻ കുളിക്കാൻ കയറി
രാത്രിയിലെ കാര്യങ്ങൾ ഓർക്കുമ്പോൾ മനസിലൊരു നടുക്കം
ഒന്നവിടെ വരെ പോയി നോക്കിയാലോ അരാ എന്താന്ന് ഒക്കെ അറിയാൻ പറ്റിയാലോ
കുളി കഴിഞ്ഞിറങ്ങി പാന്റ്സും ഷർട്ടും എടുത്തിടുന്ന കണ്ട് സമീറ ചോദിച്ചു
ഉണ്ണിയേട്ടൻ എങ്ങോട്ടാ
ഒന്ന് ടൗൺ വരെ പോയിട്ട് വരാടി
വേഗം വരൂലേ
രണ്ട് മൂന്നു മണിക്കൂർ എങ്കിലും കഴിയും എന്താടി
അവള് കൊണ്ടു വന്ന ചായ ഒരിറക്കു കുടിച്ചു
ഏയ് ഒന്നൂല
ശരി ഞാൻ പോയിട്ട് വരാം
ചായ കുടിച്ചില്ല ല്ലോ
മതിയെടി
ഞാൻ ബൈക്ക് എടുത്ത് പാഞ്ഞു
മെയിൻ റോഡ് വഴി ജാസ്മിന്റെ വീടിരിക്കുന്ന വഴിയിൽ എത്തി അടുത്തുള്ള ഒരു ചായക്കടയിൽ കയറി ലോക്കൽ ന്യൂസ് ചർച്ച ചെയ്യപ്പെടുന്ന രണ്ടിടങ്ങളാണല്ലോ ചായക്കടയും ബാർബർ ഷോപ്പും
ചേട്ടാ ഒരു ചായ
കഴിക്കാൻ എന്തുവാ
ഒരു പഴം പുഴുങ്ങിയത് തന്നേരെ
കടയിൽ കുറച്ചു പേര് ഇരിപ്പുണ്ട് എങ്കിലും അവരൊന്നും ഞാൻ അറിയാൻ ആഗ്രഹിക്കുന്ന കാര്യത്തെക്കുറിച്ചു ഒന്നും മിണ്ടുന്നില്ല അവരു വേറെന്തോ ചർച്ചയിലാണ്
ഒരു ജീപ്പ് പൊടി പറത്തി വന്നു നിന്നു
അതിൽ നിന്ന് ഒരു ഖദർധാരി ഇറങ്ങി കടയിലേക്ക് കയറി
എന്തായി കുഞ്ഞുമോനെ
കടയിൽ ഇരുന്ന ഒരാൾ വന്നയാളോട് ചോദിച്ചു
ചത്തിട്ടില്ല പക്ഷെ നല്ല മുറിവാ കുടൽ മുഴുവൻ പല കഷണങ്ങളാക്കിയാ ഇട്ടിട്ടു പോയെ
💬 Comments
View all comments