0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 18 [Vethalam]

Author : Vethalam Read All Parts 660K

പിന്നെ പുണ്യാളനോട് കളിച്ചാ വെറുതെ വിടുമോ  കുന്തത്തിൽ കോർത്ത് എറിഞ്ഞതാവും

അടുത്തയാളുടെ കമെന്റ്

എവിടത്തുകാരാനാന്നു വല്ലോം അറിഞ്ഞോ

കണ്ടിട്ട് പാണ്ടിയാന്നാ തോന്നണേ ബോധം തെളിഞ്ഞാ അറിയാം

എന്താ ചേട്ടാ കാര്യം  ഞാൻ അടുത്തിരുന്ന ഒരാളോട് ചോദിച്ചു

ഇന്നലെ രാത്രി ഇവിടുത്തേ പുണ്യാളന്റെ  പൊന്നും കുരിശു മോഷ്ടിക്കാൻ വന്ന കള്ളനെ കുരിശു പള്ളി കടക്കും മുൻപേ ആരോ വയറ് കീറി കുടല് മാല വലിച്ചു പുറത്തിട്ടു

ആര്

പുണ്യാളൻ തന്നെ അല്ലാതെയാര്

ആ സമയത്ത് സെമിത്തേരിയുടെ അടുത്ത് മനുഷ്യരാരും പോവില്ല ല്ലോ

മനുഷ്യരോന്നുമല്ല ചെന്നായ കടിച്ചു കീറിയ പോലെയുണ്ടെന്നാ ഡോക്ടർ പറഞ്ഞെ

ഖദർധാരി പറഞ്ഞു

ഞാനൊന്നു നെടുവീർപ്പിട്ടു

അറിയാൻ വന്ന കാര്യം അറിഞ്ഞു കഴിഞ്ഞു

ആരായാലും ജീവൻ നഷ്ട്ടപെട്ടില്ല ല്ലോ  ഞാൻ മനസ് കൊണ്ട് ദൈവത്തിനു നന്ദി പറഞ്ഞു

ഞാൻ തിരിച്ചു വീട്ടിലെത്തി

ഞാൻ തിരിച്ചു വരുന്നതും കാത്തു സമീറ വീട്ടിൽ തന്നെയുണ്ടായിരുന്നു

  ഉണ്ണിയേട്ടാ കഴിക്കാൻ എടുക്കട്ടെ

ആദ്യം ഞാനൊന്നു അകത്തേക്ക് കയറെട്ടെടി പെണ്ണെ

ചായ പോലും കുടിക്കാതെ പോയതല്ലേ

ഡ്രസ്സ് മാറിയപ്പോഴേക്കും അവൾ വിളമ്പി വെച്ചു കഴിഞ്ഞു

നീ കഴിച്ചോ

ഇല്ല ഉണ്ണിയേട്ടൻ കഴിക്ക് എന്നിട്ട് ഞാൻ കഴിച്ചോളാം

വാ നമുക്ക് ഒരുമിച്ചു കഴിക്കാം

ഞാനവളെ ചേർത്തു പിടിച്ചു

അവൾ പതിവില്ലാത്ത വിധം നെഞ്ചിലേക്ക് മുഖം ചേർത്ത് നിന്നു

എന്നാടി

ഒന്നുമില്ല ഉണ്ണിയേട്ടാ

അതല്ല ല്ലോ എന്തോ ഉണ്ടല്ലോ

സോറി ഉണ്ണിയേട്ടാ ഞാൻ........അവളുടെ കണ്ണുകൾ നിറഞ്ഞു

എന്താ മോളെ ഇത്

ഉണ്ണിയേട്ടൻ എന്നെയും അടിക്ക്

ഇത് കഴിച്ചു കഴിയട്ടെ  അടിച്ചു ഞാൻ പൊളിച്ചു തരാം

ആ വഴി

💬 Comments

View all comments