Chapter Title : ഉണ്ണികുട്ടന്റെ യോഗം 18 [Vethalam]
തല്കാലത്തേക്ക് അടച്ചു അവിടെ അടി നടക്കൂല വേണേൽ പുറകിലത്തെ വഴി നോക്കാം
അതെപ്പോ അടച്ചു
കുറച്ചു മുൻപ്
എന്നാ നമുക്ക് കഴിക്കാം ആ വഴി തുറക്കുമ്പോ അടിക്കാം അത് പോരെ
എന്നാലും......
ഒരു കുന്നാലുമില്ല നീയിങ്ങു വാ ഇവിടിരി അവളെ പിടിച്ചു ഞാൻ മടിയിൽ ഇരുത്തി
ഭക്ഷണം കഴിച്ചു
പിന്നെ കിടന്നു നന്നായി ഉറങ്ങി
രാവിലെ കോളജിൽ എത്തുമ്പോൾ ജാസ്മിൻ കൂട്ടുകാരികളുടെ അടുത്ത് അവരുടെ പുണ്യാളന്റെ അത്ഭുത പ്രവൃത്തിയെ കുറിച്ചുള്ള കഥ പറയുകയായിരുന്നു
എടാ ഉണ്ണി നീയറിഞ്ഞോ
എന്താടി
പൊടിപ്പും തൊങ്ങലുമായി കഥ വീണ്ടും ആവർത്തിക്കപ്പെട്ടു
അവളെ തനിച്ചു കിട്ടിയപ്പോൾ ഞാൻ കാര്യം പറഞ്ഞു നീയിതു ആരോടും പറയണ്ട ക്രെഡിറ്റ് പുണ്യാളൻറെ പേരിൽ തന്നെയിരിക്കട്ടെ അയാൾക്ക് എങ്ങനെയുണ്ട് എന്ന് മാത്രം ഒന്നന്വേഷിക്കണം
അവൾ വാ പൊളിച്ചു നിന്നു
വൈകിട്ട് വീട്ടിലേക്ക് തിരിയും മുൻപേ ഗേറ്റിങ്കൽ നിന്നു ഇബ്രായിക്ക വിളിച്ചു
ആഹാ ഇക്ക എപ്പോ വന്നു
ഞാൻ ഉച്ചക്ക് വന്നതാടാ
നീയിങ്ങു വാ
ഞാൻ ബൈക്ക് പുറത്ത് നിർത്തി
ഇക്കയുടെ കൂടെ വീട്ടിലേക്കു കയറി
എന്താ ഇക്കാ വിശേഷം ഒരു പതിവില്ലാത്ത സമയത്തുള്ള വരവ്
സൈനു ഉണ്ണിക്ക് കുടിക്കാൻ എടുക്ക്
ഇതെന്താ ഞാൻ ആദ്യമായിട്ട് വരുവാണോ
നീയിരിക്കെടാ ഞാൻ പറയാം
ഞാൻ ഇരുന്നു എനിക്കെതിരെ ഇക്കയും
ഉണ്ണി സമീറയുടെ ചെക്കൻ ഇന്ന് വെളുപ്പിന് വീമാനമിറങ്ങി അവന്റെ കമ്പനിയിൽ അറ്റകുറ്റ പണി നടക്കുന്ന കൊണ്ടു 10 ദിവസത്തെ അവധി കിട്ടിയത് കൊണ്ട് പോന്നതാണ്
അവൻ വരുമെന്ന് നേരത്തെ പറഞ്ഞതല്ലേ ഇക്കാ
അതേടാ പിന്നെ അവരു വിളിച്ചിട്ട് അടുത്ത മാസമേ വരൂ
💬 Comments
View all comments