0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 18 [Vethalam]

Author : Vethalam Read All Parts 660.6K

എന്നാ പറഞ്ഞെ

ഇന്നിപ്പോ രാവിലെ അവരു പിന്നേം വിളിച്ചു അവൻ വന്നെന്നു പറഞ്ഞു

അതിനെന്താ ഇക്കാ അവൻ വരട്ടെ

എടാ അവരു പറയണേ ഈ വ്യാഴാച്ച നിക്കാഹ് നടത്തണമെന്നാ

ഞാനൊന്ന് ഞെട്ടി

ഇക്ക അതെങ്ങേനാ ഇത്ര പെട്ടെന്ന് നടത്താൻ പറ്റോ

നടത്തിയെ പറ്റു  അവർക്ക് കുറച്ചു ദിവസമെങ്കിലും ഒരുമിച്ചു താമസിക്കണ്ടേ

നീയെന്റെ കൂടെ നിക്കണം നിനക്കറിയാലോ എന്നെ സഹായിക്കാൻ എനിക്ക് ആൺമക്കളൊന്നുമില്ലന്നു

ശരിയിക്കാ ഞാൻ എന്ത് ചെയ്യണം എന്നിങ്ങു പറഞ്ഞാ മതി ഞാൻ കൂടെയുണ്ട്

എങ്കിൽ നാളെ നമുക്ക് നിന്റെ വീട്ടിൽ പോവണം സാമിയുടെ അടുത്ത് പോവണം

അതിനെന്താ ഇക്കാ രാവിലെ പോയേക്കാം

ഇതൊന്നു തീരും വരെ കൂടെ നിക്കണേടാ

ഇക്ക യാചിക്കും പോലെ പറഞ്ഞു

മിസ്റ്റർ ഇബ്രാഹിം കുട്ടി നിങ്ങൾ അവളുടെ വാപ്പ ആണെങ്കിൽ ഞാൻ അവളുടെ അച്ഛനാണ് ഓർമ്മയിരിക്കട്ടെ

ഞാൻ നാടകീയമായി പറഞ്ഞു കൊണ്ട് എഴുനേറ്റു

കുടിക്കാൻ ചായയുമായി വന്ന ഇത്ത എന്റെ ഡയലോഗ് കേട്ട് പൊട്ടിച്ചിരിച്ചു

ആർക്ക് വേണം നിങ്ങടെ ഊള ചായ എനിക്കുള്ള ചായ എന്റെ മോളവിടെ ഉണ്ടാക്കിയിട്ടുണ്ട്

എടാ അവളവിടെ ഇല്ല അവളും സീനത്തും കൂടി ടൗണിൽ പോയേക്കുവാ അവൾക്ക് ഏതാണ്ടൊക്കെ വാങ്ങാൻ

അങ്ങനെയാണേൽ ഊള ചായ ആണേലും കുടിക്കാം  ഞാൻ ചായ കപ്പ് വാങ്ങി

റൂമിൽ പോയി ഡ്രസ്സ് മാറി തിരിച്ചു വീണ്ടും ഇക്കയുടെ വീട്ടിൽ വന്നു

  വിളിക്കാനുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കൽ പോയി വിളിക്കേണ്ടവർ ഫോൺ വിളിക്കേണ്ടവർ  പന്തൽ മേശ കസേര ബിരിയാണി എന്നിവക്കുള്ള ആളെ കണ്ടു പിടിക്കൽ അങ്ങനെ കൊണ്ടു പിടിച്ച പണികൾ

സീനത്ത് ഇത്തയും സമീറയും

💬 Comments

View all comments