Chapter Title : ഉണ്ണികുട്ടന്റെ യോഗം 18 [Vethalam]
കെട്ടുന്നത് കാണാൻ താല്പര്യമില്ലെന്നു ഞാൻ ഫോൺ വിളിച്ചപ്പോ എന്നോട് പറഞ്ഞു
നിക്കാഹ് കഴിഞ്ഞു പെണ്ണും ചെക്കനും യാത്രയായി
ബന്ധുക്കളെല്ലാം തിരിച്ചു പോയി തുടങ്ങി
എങ്കിലും എന്റെ പണികൾ കഴിഞ്ഞിരുന്നില്ല
പന്തൽ അഴിച്ചു കൊടുക്കണം മേശ കസേര ബിരിയാണിക്ക് എടുത്ത പാത്രങ്ങൾ എല്ലാം തിരിച്ചു കൊടുക്കണം അങ്ങനെ പിന്നെയും നൂറു കൂട്ടം കാര്യങ്ങൾ എല്ലാം തീർന്നു വന്നു കിടക്കുമ്പോൾ രാത്രി 12 മണി
രാവിലെ എഴുനേറ്റ് പല്ലു തേച്ചു മുഖം കഴുകി മുഖവും തുടച്ചു ഹാളിലേക്കിറങ്ങി വിളിച്ചു പറഞ്ഞു
സമീ....ചായ
അടുക്കളയിൽ അനക്കമൊന്നുമില്ല ഞാൻ അങ്ങോട്ട് ചെന്നു
ഗ്യാസ് അടുപ്പിന്റെ മുകളിൽ എട്ടുകാലി വല നെയ്ത് തുടങ്ങിയിരിക്കുന്നു
നിർത്താതെ ബെല്ലടിച്ചു എന്റെ ഉറക്കം കളയാനും ഉണ്ണിയേട്ടാ ന്നു വിളിച്ചു കൊഞ്ചാനും വഴക്കു കൂടാനും
ഒന്ന് പിണങ്ങിയാൽ ഉമ്മ കൊണ്ടു മൂടാനും ലാളിക്കാനും തിന്നാൻ വൈകിയാൽ ശാസിക്കാനുമൊന്നും അവളിനിയില്ല
എന്റെ മനസാകെ ശുന്യ മായി ചിലന്തി വല കെട്ടിയത് അടുപ്പിന് മുകളിലല്ല എന്റെ മനസിലാണ്
ശരീരം തളർന്നു ഞാനാ സെറ്റിയിലേക്കിരുന്നു നെഞ്ച് പൊടിയും പോലൊരു വേദന കണ്ണു നിറഞ്ഞു കാഴ്ച്ച മറയുന്നു
അവളെന്നെ വിട്ടു പോയി എന്ന സത്യത്തെ ഉൾക്കൊള്ളാൻ എനിക്ക് പറ്റുന്നില്ല
കണ്ണടച്ചു സെറ്റിയിൽ ചാരി ഞാനിരുന്നു കണ്ണുനീർ കവിളിലൂടെ ഒഴുകി
ആരോ കോളിങ്ങ് ബെല്ലടിക്കുന്നു ഞാൻ മുഖം തുടച്ചു എഴുനേറ്റ് വാതിൽക്കലേക്കു നടന്നു കാലുകൾ വേച്ചു പോവുന്നു
വാതിൽ തുറന്നു
സൈനബത്ത
ഉണ്ണി എന്ത് പറ്റിയെടാ ഇത്ത അകത്തേക്ക് കയറി
എനിക്കൊന്നും മിണ്ടാൻ കഴിഞ്ഞില്ല
വാ തുറന്നാൽ ഒരു പക്ഷെ ഞാൻ പൊട്ടിക്കരഞ്ഞു പോവും
അയ്യേ പൊന്നു
💬 Comments
View all comments