Chapter Title : ഉണ്ണികുട്ടന്റെ യോഗം 18 [Vethalam]
മോള് പോയതിന്റെ സങ്കടമാണോ അവളിനി ഇടക്കിടക്ക് വരൂലേ നീയിനി ഇവിടെ ഒന്നും ഉണ്ടാക്കണ്ട നിനക്കുള്ളതെല്ലാം ഞാൻ വെച്ചുണ്ടാക്കി തന്നോളാം മോള് പോയത് കൊണ്ട് നീ പട്ടിണി ആവുകയൊന്നുമില്ല
വാ ഞാൻ നിനക്ക് കഴിക്കാനും കൊണ്ടു പോവാനും എടുത്ത് വെച്ചിട്ടുണ്ട്
ഇത്താ തിരിച്ചു പോയി
സമീറ എനിക്ക് വെച്ചുണ്ടാക്കി തരുന്നവൾ മാത്രമായിരുന്നില്ലല്ലോ എന്റെ എല്ലാമായിരുന്നില്ലേ
വാതിലടച്ചു ഞാൻ കുറ്റിയിട്ടു
ഇനി ആരും ഇങ്ങോട്ട് വരാനില്ല
ശല്യമെന്നു പറഞ്ഞു ചീത്ത വിളിച്ചോണ്ടിരുന്നവൾ ഇനി വരില്ല
ഞാൻ കുളി മുറിയിലേക്ക് കയറി ഷവർ ഓൺ ചെയ്തു അതിനടിയിൽ നിന്നു കുറെയധികം സമയം
കുളി കഴിഞ്ഞിറങ്ങി ഡ്രസ്സ് മാറി നേരെ കോളേജിലേക്ക് പോയി
ഇത്തയുടെ വീട്ടിൽ പോകാനോ ഭക്ഷണം കഴിക്കാനോ എനിക്ക് തോന്നിയില്ല എന്റെ മുഖം കണ്ട
എല്ലാവരും ചോദിച്ചു എന്താ പറ്റിയെ ന്നു ഞാൻ എന്ത് പറയാൻ
മല്ലിക ടീച്ചർ നെറ്റിയിൽ കൈ വെച്ച് നോക്കി
പനിയൊന്നും ഇല്ല ല്ലോ വയ്യെങ്കിൽ നേരത്തെ പൊയ്ക്കോളൂ
വേണ്ട ടീച്ചർ ഞാൻ ഓക്കേയാണ്
വൈകുന്നേരം റൂമിൽ വന്നു കയറിയതും തലയ്ക്കു പ്രാന്ത് പിടിക്കുന്ന പോലെ അത്യാവശ്യം ഡ്രെസ്സുമെടുത്ത് വീടും പൂട്ടി ഞാനിറങ്ങി നേരെ നാട്ടിലേക്കു പോയി ഒരു മാസമാകുന്നു വീട്ടിൽ നിന്നു പോന്നിട്ട്
എന്റെ മുഖം കണ്ടതും ഏട്ടത്തിമാർക്ക് കാര്യം മനസിലായി അത് കൊണ്ടു തന്നെ ആരും കല്യാണ വിശേഷമൊന്നും ചോദിച്ചില്ല
രണ്ട് കുരുന്നുകളും മുഖത്ത് നോക്കി ചിരിക്കാൻ തുടങ്ങിയിരിക്കുന്നു അവരുടെ കളിയും ചിരിയും കണ്ടപ്പോൾ ഞാൻ സമീറയെ മറന്നു എന്റെ വേദനകൾ എല്ലാം മറന്നു
രാത്രി അത്താഴം കഴിഞ്ഞു ഞാൻ കിടക്കുമ്പോൾ മോനേയുമായി
💬 Comments
View all comments