Chapter Title : ഉണ്ണികുട്ടന്റെ യോഗം 19 [Vethalam]
ഞാൻ വർക്ക് ഏരിയയിലേക്ക് കയറി
ഞാൻ എന്തേലും സഹായിക്കണോ
കുറച്ചു ചിരട്ട പെറുക്കി മുറ്റത്തേക്കു ഇട്ടേക്ക്
ശരി സാറേ
ചിരട്ട കൂട്ടിയിട്ട് തീ കൊടുത്തിട്ട് ഞാൻ മരുന്ന് ചേരുവ കൊത്തിയരിഞ്ഞു
ഇങ്ങു താ സാറെ ഞാനെല്ലാം ചെയ്തു തരാം
ജോളി എന്റടുത്തേക്ക് വന്നു നിന്നു
നീയെല്ലാം ചെയ്തു തരോ
എനിക്കറിയാവുന്ന പോലെയൊക്കെ ചെയ്തു തരാം
മുറ്റത്ത് ബുള്ളറ്റ് വന്നു നിൽക്കുന്ന സൗണ്ട് കേട്ടു
ഇവനെന്നാ പറക്കുവായിരുന്നോ ഞാൻ പിറു പിറുത്തു
അവൾ എന്റയടുത്തു നിന്നു വേഗം അടുക്കളയിലേക്ക് പോയി
ചട്ടി ഇത് പോരെടാ
നിനക്കെന്താടാ ചിറകു മുളച്ചോ ബൈക്ക് ഓഫ് ആയിട്ട് 10 സെക്കന്റ് പോലും ആയില്ല ല്ലോ
ചട്ടി ഇത് മതിയൊന്നു നോക്ക് എന്റെ ചോദ്യം അവൻ കേട്ടില്ലാ ന്നു നടിച്ചു
ആഹ് മതി മതി അവന്റെ വെപ്രാളവും പരവേശവുമൊക്കെ കണ്ടു എനിക്കുള്ളിൽ ചിരി വരുന്നുണ്ടായിരുന്നു
എണ്ണയൊഴിച്ചു ചട്ടി വഴക്കി ചിരട്ടക്കനലിൽ നെയ്യുരുക്കി മരുന്നിട്ട് കാച്ചി കൊണ്ടിരിക്കുമ്പോൾ അവനെന്നെ വന്നു ചോറുണ്ണാൻ വിളിച്ചു
നിങ്ങൾ കഴിച്ചോ ഞാനിപ്പോ വന്നാൽ എണ്ണയുടെ പതം തെറ്റും
ചോറൂണ് കഴിഞ്ഞു അവൻ എന്റയടുത്തേക്ക് വീണ്ടും വന്നു
എന്താടാ
എണ്ണ റെഡി ആയോ
ഒരു പത്ത് മിനിറ്റ് കൂടി വേണ്ടി വരും എന്താ
എണ്ണ ഇപ്പോ പുരട്ടാൻ പറ്റുമോ
പിന്നെ അടുത്ത മാസം പുരട്ടാൻ ആണേൽ ഞാനിപ്പോ ഈ പുക കൊള്ളണോ
ഹാ ചൂടാവാതെടാ ഇന്നെങ്കിലും അവൾക്കിത്തിരി ആശ്വാസം കിട്ടുമോ എന്നറിയാൻ ചോദിച്ചതാ
ഏടത്തിയെക്കാളും അത്യാവശ്യം ആശ്വാസം വേണ്ടതിപ്പോ നിനക്കാന്നു തോന്നുന്നല്ലോ
അതെന്നാടാ നീ അങ്ങനെ പറഞ്ഞെ അവളുടെ വേദന കണ്ടു
💬 Comments
View all comments