0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 2 [Vethalam]

Author : Vethalam Read All Parts 205420

കൊടുത്തു

ഗുഡ്  അപ്പോ വേണമെന്ന് വെച്ചാ നിനക്ക് പറ്റും

ഞാനൊന്നും മിണ്ടാതെ മുഖം കുനിച്ചിരുന്നു

എന്റെ കണ്ണ് നിറഞ്ഞിരുന്നു അടിയുടെ വേദനയെക്കാൾ എന്നെകൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിപ്പിച്ചു തുടങ്ങിയതും ഇവരല്ലേ പിന്നെ ഞാൻ എന്ത് തെറ്റാ ചെയ്തെ എന്ന തോന്നലായിരുന്നു

അത്താഴം എടുത്തു വച്ചു ഇനി കഴിച്ചിട്ടു മതി പഠിത്തം

വല്യേടത്തി വാതിൽക്കൽ നിന്നു വിളിച്ചു

ഞാൻ ബുക്ക് വാങ്ങി മടക്കി വെച്ചു എഴുനേറ്റ് പോയി

കഴിച്ചു കൊണ്ടിരുന്നപ്പോ എന്റെ ഇടത്തെ കയ്യിൽ ഒരിഞ്ചു വീതിയിൽ ചുവന്നു തിണർത്തു പൊങ്ങിയ പാട് കിടക്കുന്നത് ഏട്ടൻ കണ്ടു

എന്താ ഉണ്ണി ഇത്?

അത്.....അതൊന്നുമില്ല

ഒന്നുമില്ലന്നോ പിന്നെ വെറുതെയങ്ങു  ഇങ്ങനെ തടിച്ചു വരുമോ

എന്തിനാടാ ഗംഗേ നീ  കൊച്ചിനെ വഴക്കു പറയുന്നേ

ഗിരിജേടത്തി  ചോദിച്ചു

ചേച്ചി ഒന്നു നോക്കിയേ ഇവന്റെ കയ്യിലൊരു പാട് ചോദിച്ചപ്പോ പറയുവാ ഒന്നുമില്ല ന്നു

എവിടെയാടാ

ഏടത്തി എന്റെ  ഇടത് സൈഡിൽ വന്നു കയ്യിലേക്ക് നോക്കി

അയ്യോ ഇതെന്നാ പറ്റിയതാ മോനെ

അതു സൈക്കിളിൽ വന്നപ്പോ ആ വളവിൽ നിന്ന പേര മരത്തിന്റെ കൊമ്പടിച്ചു കൊണ്ടതാ

ഏട്ടന് ദേഷ്യം വന്നു

നിന്നോട് ഞാൻ എത്ര തവണ പറഞ്ഞിട്ടുണ്ട് സൈക്കിളിൽ പോവുമ്പോ പതിയെ പോവണം ന്നു നാളെ മുതൽ നീ നടന്നു പോയാ മതി സൈക്കിളെടുത്ത് വല്ല ആക്രിക്കാർക്കും കൊടുക്കണം ഏട്ടൻ നിർത്താതെ എന്നെ വഴക്കു പറഞ്ഞു കൊണ്ടേയിരിക്കുവാണ്

ഒന്നു നിർത്തെന്റെ ഗംഗേട്ടാ

അവൻ സൈക്കിളിൽ പോയപ്പോ പറ്റിയതൊന്നുമല്ല  ഞാനവനെ അടിച്ചതാ

നീ കൊച്ചിനെ അടിച്ചോ എന്തിനു

ദേഷ്യം വഴിമാറി ഏട്ടത്തിയിലേക്കായി

നീ അത്രയ്ക്ക് സാറാവണ്ട അങ്ങനെ തല്ലിയൊള്ള

💬 Comments

View all comments