0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 20 [Vethalam]

Author : Vethalam Read All Parts 107.6K

എന്നോടിങ്ങനെ പെരുമാറാൻ  ഇനി സ്മിതയെങ്ങാനും എന്തേലും പറഞ്ഞു കാണുമോ ഏയ് അവൾ പറയാനുള്ള ഒരു സാധ്യതയുമില്ല  എന്നാലും എന്തിനാവും ഈ പിണക്കം  ഞാൻ നേരെ അടുക്കളയിലേക്ക് നടന്നു  ഫ്രിഡ്ജിൽ നിന്നു കുറച്ചു വെള്ളമെടുത്ത് കുടിച്ചിട്ട് അവിടെ തന്നെ നിന്നു

നീ വരുന്നുണ്ടോ

ഏടത്തി പുറത്ത് നിന്നു വിളിച്ചു ചോദിച്ചു

ഞാൻ മിണ്ടാതെ നിന്നു

എന്നെ കാണാത്ത കൊണ്ടു ഏടത്തി അകത്തേക്ക് വന്നു

ഉണ്ണി....... ഏടത്തി വീണ്ടും വിളിച്ചു  ഞാൻ മിണ്ടാതെ നിന്നു

ഉണ്ണിയേ..... ഏടത്തി ഹാളിൽ നിന്നു അടുക്കളയിലേക്ക് വന്നു

നിനക്കെന്താ ചെവി കേട്ടു കൂടെ  അതോ ഞാൻ വിളിച്ചാൽ മിണ്ടണ്ട എന്നാരേലും പറഞ്ഞിട്ടുണ്ടോ

എന്താ എന്റെ സുന്ദരിക്കുട്ടിക്ക് പറ്റിയെ എന്തിനാ എന്നോടി പിണക്കം

നീ വരുന്നുണ്ടോ  അല്ലേൽ ഞാൻ ബസിനു പൊക്കോളാം  നീ വന്നേരെ

ഏടത്തി തിരിഞ്ഞു നടന്നു

ഞാൻ വേഗം ഏടത്തിയുടെ അടുത്ത് എത്തി കയ്യിൽ പിടിച്ചു നിർത്തി

എന്തിനാ എന്റെ മീരക്കുട്ടി എന്നോടിങ്ങനെ അകൽച്ച കാണിക്കുന്നെ  ഞാനെന്തു തെറ്റ് ചെയ്തു

നീ കൈ വിട്ടെ ഉണ്ണി ഏടത്തി എന്റെ കൈ വിടുവിച്ചു പുറത്തേക്കിറങ്ങി

നാട്ടുകാരുടെ മുന്നിൽ പോലും  ഇണക്കുരുവികളെ പോലെ എന്നെ ചേർത്തു പിടിച്ചു കളിയും ചിരിയും  കൊഞ്ചലുമായി  നടക്കുന്ന ആളാണ് മീരേടത്തി  ഏടത്തിയും അനിയന്നുമല്ല ശരിക്കും കൂട്ടുകാരെ പോലെ ആണ് ഏടത്തി എന്നോട് പെരുമാറിയിട്ടുള്ളത് തറവാട്ടിൽ ഉണ്ടായിരുന്നപ്പോഴും പുതിയ വീട്ടിലേക്കു മാറിയപ്പോഴുമൊന്നും ഞങ്ങളുടെ ബന്ധത്തിനു ഒരു മാറ്റവും ഉണ്ടായിട്ടില്ല

ഏടത്തിയുടെ പെട്ടെന്നുള്ള മാറ്റം എന്നെ ശരിക്കു വേദനിപ്പിച്ചു  ഞാനൊന്നും മിണ്ടാതെ പുറത്തേക്കിറങ്ങി വാതിൽ പൂട്ടി താക്കോൽ ഏടത്തിയുടെ കയ്യിൽ കൊടുത്ത്  മുറ്റത്തേക്കിറങ്ങി

💬 Comments

View all comments