0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 20 [Vethalam]

Author : Vethalam Read All Parts 110.9K

പോക്കറ്റിൽ നിന്നും കർച്ചീഫ് എടുത്ത് മുഖം തുടച്ചു

ഡാ നീയിങ്ങു വന്നേ

ഏടത്തി സിറ്റൗട്ടിൽ നിന്നു വിളിച്ചു

ഞാൻ ബൈക്ക് ഓഫ് ചെയ്തു സൈഡ് സ്റ്റാൻഡിൽ വെച്ചിട്ട് അകത്തേക്ക് കയറി ചെന്നു

നീയെന്തിനാ കരഞ്ഞേ

ഞാൻ കരഞ്ഞില്ല ല്ലോ

പിന്നെ നിന്റെ കണ്ണിൽ നിന്നു വരുന്നതെന്താ മൂത്രമോ

ഞാനൊന്നും മിണ്ടാതെ മുഖം കുനിച്ചു നിന്നു

മുഖത്ത് നോക്കെടാ  അവളെന്റെ താടയിൽ പിടിച്ചു ഉയർത്തി  എന്റെ കണ്ണു വീണ്ടും നിറഞ്ഞിരുന്നു

ഏടത്തി എന്നോട് കാണിക്കുന്ന അകൽച്ചയെക്കാൾ കൂടുതൽ അവരുടെ സ്വരത്തിലെ കാഠിന്യമാണ്  എന്നെ കൂടുതൽ വേദനിപ്പിക്കുന്നത്

നീയെന്നാ വന്നത്

വെള്ളിയാഴ്ച

ഇന്നെന്താ ദിവസം

തിങ്കളാഴ്ച്ച

കഴിഞ്ഞ രണ്ട് ദിവസം നീ എവിടാരുന്നു

ഞാൻ ശനിയാഴ്ച രാവിലെ ഇവിടെ വന്നതാ ഇവിടെ ആരുമില്ലാരുന്നു

എന്നിട്ട്  നീയെങ്ങോട്ട് പോയി

ഞാൻ സ്മിതേടത്തിയെ കാണാൻ പോയി

എന്തിനു

അതെന്നാ ഞാനവിടെ പോവാറില്ലത്ത വീടാണോ  അതും എന്റെ ഏട്ടന്റെ വീടല്ലേ

രാവിലെ അവിടെ ചെന്നു കേറിയിട്ട് പാതിരാ വരെ നിനക്കവിടെ എന്താരുന്നു പണി

എന്റെ പൊന്നോ ഈ കാര്യത്തിനു എല്ലാരുടേം വായിൽ നിന്നു ഞാൻ കേട്ടു കഴിഞ്ഞതാ  ഇനി ഞാൻ  ആരുടെ വീട്ടിലേക്കുമില്ലേ  ഞാനിന്നു തന്നെ തിരിച്ചു പൊക്കോളാം  അല്ലേലും എനിക്കാരാ ഉള്ളെ അച്ഛനുമില്ല അമ്മയുമില്ല ആരുമില്ല

കവിളിൽ ഒരു പുകച്ചിൽ അനുഭവപ്പെട്ടപ്പോഴാണ് അടിയൊരെണ്ണം  ചെകിട്ടത്തു തന്നെ കിട്ടി എന്ന് മനസിലായെ

ആരുമില്ലേടാ നിനക്ക്

അവളെന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു ഉലച്ചു

പറയെടാ ആരുമില്ലേ നിനക്ക്  പിന്നെ ഞങ്ങളൊക്കെ നിന്റെ ആരാടാ

ഞാനെന്തു തെറ്റാ ചെയ്തെ  എല്ലാരും കൂടി ഇങ്ങനെ എന്നെ ക്രൂശിക്കാൻ ...?

💬 Comments

View all comments