0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 20 [Vethalam]

Author : Vethalam Read All Parts 113.8K

നമ്മളേറ്റവും കൂടുതൽ സ്നേഹിക്കുകയും ആഗ്രഹിക്കുകയും ചെയ്ത ഒരാളെ പൂർണ്ണമായി നഷ്ട്ടപെട്ടു കഴിയുമ്പോഴാണ് നമ്മുടെ മനസിന്റെ ബലഹീനത ശരിക്കു ബോധ്യമാവുന്നത്  സമീറ പോയതോടെ എന്റെ മനസ്സിന്റെ കട്ടിയെല്ലാം പോയിരിക്കുന്നു നിസ്സാര കാര്യങ്ങൾക്ക് പോലും സങ്കടം വരുന്നു കണ്ണു നിറയുന്നു  ആരെല്ലാം കൂടെയുണ്ടെങ്കിലും അനാഥനായ പോലെ തോന്നുന്നു  ഇപ്പോഴാണ് അവളെനിക്ക് എത്ര വലുതായിരുന്നുവെന്നു എനിക്ക് ബോധ്യമാവുന്നത്  ആന കുത്താൻ വന്നാലും നേരിടാനുള്ള ചങ്കൂറ്റമുള്ള എനിക്ക് ഏടത്തിയുടെ

വാക്കുകൾക്ക് മുന്നിൽ പോലും പിടിച്ചു നിൽക്കാനാവുന്നില്ല

നിന്നെയാരാടാ  ഇവിടെ ക്രൂശിച്ചേ അവിടെ പോയി രണ്ട് ദിവസം മുഴുവൻ ഇരുന്നത് ചോദിച്ചതാണോ  ഇത്ര വലിയ തെറ്റ്

പക്ഷെ ഞാനെന്തു തെറ്റാ ചെയ്തെന്നു ഏടത്തി പറ

നീയെന്തിനാ അവളെ തിരുമ്മാൻ പോയെ പത്ത് പന്ത്രണ്ടു ദിവസം കിടന്ന കിടപ്പ് കിടന്നവൾക്ക് നിന്നെ കണ്ടപ്പോ അസുഖമെല്ലാം മാറിയത് എങ്ങനാ  അവളുടെ കെട്ടിയവന് ഇല്ലാത്ത എന്ത് വിഷമമാ നിനക്കവളുടെ കാര്യത്തിലുള്ളെ  രണ്ട് ദിവസം മൊത്തം കൂട്ടിരിക്കാൻ

ഏട്ടത്തി എന്താ ഈ പറയുന്നേ

മലയാളം എന്താ മലയാളത്തിൽ പറഞ്ഞാ സാറിന് ഇപ്പൊ മനസിലാവില്ലേ എന്നാ ഇംഗ്ലീഷിൽ പറയാം

ആദ്യം എനിക്ക് പറയാനുള്ളത് ഒന്ന് കേൾക്കാമോ

നീയൊന്നും പറയണ്ട എനിക്ക് മനസിലായി എല്ലാം

ശരി ഞാനൊന്നും പറയുന്നില്ല എന്നെ ഏറ്റവും കൂടുതൽ മനസിലാക്കുന്ന ആള് മീരേടത്തിയാന്നായിരുന്നു എന്റെ വിശ്വാസം  അത് കൊണ്ടു തന്നെ ബാക്കിയെല്ലാരെക്കാളും എനിക്കേറ്റവും ഇഷ്ട്ടവും നിങ്ങളോടായിരുന്നു  എനിക്ക് പറയാനുള്ളത് പോലും കേൾക്കാൻ മനസില്ലെങ്കിൽ........

ശരി നീ പറ

ഞാൻ ശനിയാഴ്ച്ച രാവിലെ ഇവിടെ വന്നപ്പോ വീട് അടഞ്ഞു കിടക്കുന്നു.....

നീയെന്തിനാ അവിടെ പോയെ അവിടെന്താ നടന്നേ അത് മാത്രം

💬 Comments

View all comments