0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 20 [Vethalam]

Author : Vethalam Read All Parts 113.8K

പറഞ്ഞാ മതി

ശരി  ഞാനവിടെ ചെല്ലുമ്പോൾ ഏട്ടൻ വണ്ടി കഴുകി കൊണ്ടിരിക്കുവാരുന്നു  ഏടത്തിക്കു പുറം മുഴുവൻ നീരാണ് ഭയങ്കര വേദനയുമാണ്  എന്നോട് നോക്കിയിട്ട് എന്തേലും ഒറ്റമൂലി ചെയ്യാമോ ന്നു ചോദിച്ചു

എന്നിട്ട് നീ പോയി നോക്കിയോ

ഒന്ന് പറഞ്ഞോട്ടെ പ്ലീസ്

ആ പറ

ചേട്ടായി വണ്ടി കഴുകി കഴിഞ്ഞു ഞങ്ങൾ രണ്ടും കൂടി ഏടത്തിയുടെ അടുത്തു ചെന്നു നോക്കി

എങ്ങനാ നോക്കിയേ തുണി മൊത്തം ഊരിയാണോ

പിന്നെ നടുവിന് ചതവ് പറ്റിയതിനു  തുണി ഊരുന്നത് എന്തിനാ

അവൻ കൂടെയുണ്ടാരുന്നോ  അന്നേരം

പിന്നില്ലാതെ

എന്നിട്ട് നീയവൾക്ക്  തിരുമ്മി കൊടുത്തോ

എന്റെ പൊന്നേടത്തി ഞാനൊന്നു പറയട്ടെ

മ്മ്മ്മ്മ്മ്

സ്മിതേടത്തിയുടെ പുറം മുഴുവൻ നീരായിരുന്നു  നട്ടെല്ലു ചെറുതായി ചതഞ്ഞിട്ടും ഉണ്ടായിരുന്നു ഞാനും ഏട്ടനും കൂടി പോയി  പച്ച മരുന്ന് വാങ്ങി കൊണ്ടു വന്നു  നെയ്യ് കാച്ചി കൊടുത്തു അവിടൊരു പെണ്ണുമ്പിള്ള ജോലിക്ക് വന്നിട്ടുണ്ട് ഇപ്പൊ അവരാ എണ്ണ പുരട്ടി കൊടുത്തു  വൈകിട്ടായപ്പോ നീര് വലിഞ്ഞു  ചതവിനുള്ള മരുന്ന് അരച്ചു കൊടുത്തു  അവരതും പുരട്ടി  പിറ്റേ ദിവസം നീര് മൊത്തം വലിഞ്ഞു  കുറച്ചു കൂടി മരുന്ന് അരച്ചു കൊടുത്തിട്ട് ഞാൻ ഡ്രൈവിംഗ് പഠിക്കാൻ പോയി  വൈകിട്ട് തിരിച്ചു വന്നു ഒന്നൂടെ മരുന്നരച്ചു കൊടുത്തു  അതാണോ ഞാൻ ചെയ്ത തെറ്റ്

നീയവളെ തിരുമ്മിയില്ലേ

പുറം മുഴുവൻ നീരും നട്ടെല്ലിന് ചതവും ഉള്ള ഒരാളെ തിരുമ്മാൻ പറ്റുമോ

അപ്പൊ എണ്ണ പുരട്ടി കൊടുത്തത് ആരാ

ആ എനിക്കറിയില്ല മരുന്നിട്ട് നെയ്യ് കാച്ചി കൊടുത്തു ഏട്ടനാണോ അതോ പണിക്കാരിയാണോ പുരട്ടിയെ എന്ന് ഞാൻ ചോദിച്ചില്ല

രണ്ട് ദിവസവും

💬 Comments

View all comments