0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 20 [Vethalam]

Author : Vethalam Read All Parts 116.3K

അവൻ വീട്ടിൽ തന്നെ ഉണ്ടാരുന്നോ

പിന്നെ ചേട്ടൻ എവിടെ പോവാനാ

ഏടത്തിയുടെ മുഖത്തെ കടുപ്പം ഒന്നയഞ്ഞു സ്വരം കുറച്ചു മാർദ്ദവപ്പെട്ടു

ഏടത്തി അടിച്ച കവിളിൽ തലോടി

വേദനിച്ചോടാ

ഇല്ല കണ്ണിൽ നിന്നു പൊന്നീച്ച പറന്നു

സോറി ടാ ആ സ്മിത വിളിച്ചു പറഞ്ഞപ്പോ  ഞാനാകെ വല്ലാതെയായി പോയി

സ്മിതേടത്തി എന്ത് പറഞ്ഞു

അത്രേം ദിവസം വേദന കൊണ്ടു പുളഞ്ഞു കിടന്നിട്ട് അവൻ തിരിഞ്ഞു നോക്കിയില്ല അവസാനം നീ ചെന്നെന്തോ മരുന്ന് കൊടുത്തു ഒറ്റ ദിവസം കൊണ്ടവളുടെ വേദന മാറി എന്നൊക്കെ പറഞ്ഞപ്പോ.....

പറഞ്ഞപ്പോ...??

ഞാൻ വിചാരിച്ചു നിങ്ങൾ തമ്മിൽ എന്തോ ഉണ്ടെന്നു

നീയിന്നലെ രാവിലെ അവിടെ ചെന്നിട്ട് രാത്രി വരെ അവിടാരുന്നു എന്ന് കൂടി പറഞ്ഞപ്പോ എനിക്ക് സഹിച്ചില്ലെടാ  അതാ....ഞാൻ

സോറി ട്ടോ

അടി കൊണ്ട കവിളിൽ ഏടത്തിയുടെ ചുണ്ടുകൾ പതിഞ്ഞു

എന്താ എടുക്കാൻ മറന്നത് എടുത്തോണ്ട് വാ കടയിൽ പോവണ്ടേ

വേണ്ട ഞാനിന്നു പോവുന്നില്ല  എന്റെ കൊച്ചിനെ ഞാൻ തെറ്റിദ്ധരിച്ചു തല്ലി  എന്റെ മൂഡ് മൊത്തം പോയി ഇനി കടയിൽ പോയാ ശരിയാവില്ല

പിന്നെ പറയുന്ന കേട്ടാൽ തോന്നും എന്നെ ആദ്യമായി തല്ലിയതാണെന്നു

തറവാട്ടിൽ വെച്ചു എന്തോരം കിട്ടിയേക്കുന്നു

അന്ന് നീയും എന്നോട് തല്ലു കൂടിയിട്ടില്ലേ എന്നെ സ്റ്റെപ്പിൽ നിന്നു ഉന്തിയിട്ടു വീഴിച്ചില്ലേ  എന്നിട്ടും വല്യേട്ടൻ ചോദിച്ചപ്പോ ഞാൻ തെന്നി വീണതാണെന്നു പറഞ്ഞു നിന്നെ തല്ലു കിട്ടാതെ രക്ഷിച്ചില്ലേ

എനിക്ക് തന്ന കടുമാങ്ങ കട്ട് തിന്നിട്ടല്ലേ  ഞാൻ തള്ളിയിട്ടേ

പഴയ ഓരോ കുസൃതിതരങ്ങൾ ഓർത്തെടുത്തു പറഞ്ഞും കളിയാക്കി ചിരിച്ചും ഞങ്ങളുടെ ഇടയിലെ പിണക്കം അലിഞ്ഞു ഇല്ലാതെയായി

💬 Comments

View all comments