Chapter Title : ഉണ്ണികുട്ടന്റെ യോഗം 20 [Vethalam]
പോയി
എന്റെ പൊന്നെ അതാ കട്ടിലിന്റെ അടിയിലോ അലമാരക്കടിയിലോ മറ്റോ കിടപ്പൂണ്ടാവും ന്നെ അതാണോ ഇപ്പൊ വലിയ പ്രശ്‍നം
എല്ലായിടത്തും ഞാൻ നോക്കിയിട്ടാ ചോദിച്ചേ ഒരിടത്തും കണ്ടില്ല അത് ഞാനങ്ങു വിട്ടു പക്ഷെ....
പിന്നെയെന്താ??
കുറച്ചു ദിവസം കഴിഞ്ഞപ്പോ ആ വയറ് വേദന വീണ്ടും വന്നു പഴയ പോലെ രാത്രി ഒൻപതു മണി കഴിഞ്ഞപ്പോ തനിയെ ഒരു ഹോസ്പിറ്റലിൽ പോക്ക് രാത്രി രണ്ട് മണി കഴിഞ്ഞു തിരിച്ചു വന്നു പഴയ ട്രിപ്പിന്റെ കഥ ആവർത്തിക്കുന്നു
സ്മിതേ ദാമ്പത്യ ജീവിതത്തിലെ ഏറ്റവും വലിയ വില്ലനാണ് സംശയം നീ വെറുതെ ഓരോന്ന് ആലോചിച്ചു കൂട്ടല്ലേ
ഓഹോ അപ്പോൾ ആദ്യം കാണാതെ പോയ ഷഡ്ഢി രണ്ടാമത്തെ ഹോസ്പിറ്റലിൽ പോക്ക് കഴിഞ്ഞതിന്റെ പിറ്റേ ദിവസം കഴുകി ഉണക്കി തേച്ച നിലയിൽ പെട്ടിയിൽ വന്നതെങ്ങനെയാ തേപ്പു പെട്ടിയുടെ ചൂട് കൂടി പുത്തൻ ഷഡ്ഢിയിൽ കരിഞ്ഞ പാട് വന്നതെങ്ങനെയാ ഇന്ന് വരെ നിന്റേട്ടൻ അയൺ ബോക്സ് കൈ കൊണ്ടു തൊട്ടു ഞാൻ കണ്ടിട്ടില്ല ഷഡ്ഢി ഒരിക്കലും ഞാൻ പോലും അയൺ ചെയ്യാറുമില്ല
അതെങ്ങനെ സംഭവിച്ചു
എനിക്ക് ഉത്തരമില്ലായിരുന്നു
പക്ഷെ ഞാൻ നിന്റേട്ടനെ അങ്ങനെ അങ്ങ് വിടുമെന്നൊന്നും കരുതണ്ട അവളെ ഇന്നലെ രാത്രി അടിച്ചിറക്കാതെ ഒന്നും കാണാത്ത മട്ടിൽ ഞാൻ ചുമ്മാ നടക്കുന്നതല്ല
സ്മിതേ നീ പ്രശ്നമുണ്ടക്കരുത് ഞാനവനോട് സംസാരിക്കാം ആ ജോളിയോട് ഇനി വരണ്ടാന്ന് പറഞ്ഞേരെ ഞാൻ വേറേ ആളെ കണ്ടു പിടിച്ചു തരാം ഇവിടുത്തേ പണിക്ക്
ഒന്നും വേണ്ടടാ അവൾ വരണം ഇവൻ വീണ്ടും അവളുടെ അടുത്ത് പോവണം എനിക്കവരെ കയ്യോടെ പിടിക്കണം
എങ്കിൽ
💬 Comments
View all comments