Chapter Title : ഉണ്ണികുട്ടന്റെ യോഗം 4 [Vethalam]
നുള്ളി നോവിച്ചിട്ടില്ല അതു കൊണ്ടിത്തിരി ചായ്‌വു കൂടുതൽ അങ്ങോട്ടാ
എന്നാ നീയും അവന്റെ മുറിയിൽ കിടന്നാ മതി പിന്നെ ആവശ്യമില്ലാതെ അവനോടു വഴക്കിനൊന്നും നിൽക്കരുത് അമ്മ പോയതിന്റെ സങ്കടം ഇപ്പോഴും അവന്റെ ഉള്ളിലുണ്ട്
ഞാനോ ഏട്ടനോ രണ്ടടി കൊടുത്താലും അവന് പ്രശ്നമല്ല പക്ഷെ നിങ്ങൾ വഴക്കു പറഞ്ഞാ പോലും അവന് സഹിക്കില്ല
ഞാൻ അവൻ പഠിക്കാത്തതിന് മാത്രമേ അവനെ വഴക്കു പറയാറുള്ളു ഏട്ടാ ഇപ്പോഴും കുസൃതിത്തരം മാറിയിട്ടില്ല അപ്പൊ ഒരു കുഞ്ഞടി കൊടുക്കും അത്രേയുള്ളു
ഉവ്വ് ഞാൻ കണ്ടു നിന്റെ കുഞ്ഞടി അവന്റെ കയ്യിൽ തിനർത്തു കിടക്കുന്നെ
അവനന്നു വട്ടം കേറി നിന്നില്ലേ നിന്റെ ചെവിക്കല്ല് ഞാൻ പൊട്ടിച്ചേനെ
അതാ എന്റെ മോൻ അവനുള്ളപ്പോ എന്നെ തൊടാൻ ആരെയും സമ്മതിക്കില്ല ഞങ്ങളുടെ ഭാഗ്യമാണ് ഇങ്ങനെയൊരു അനിയനെ കിട്ടിയത്
മതി മതി അനിയനെ പൊക്കിയത് കിടന്നുറങ്ങാൻ നോക്ക്
ഏടത്തിയുടെ തലയണ മന്ത്രം ഏറ്റു
പിറ്റേ ദിവസം രാവിലെ ഞാൻ സ്കൂളിൽ പോകാനിറങ്ങുമ്പോ ഏട്ടൻ എന്നെ വിളിച്ചു പറഞ്ഞു
ഉണ്ണി നീയിന്നു സ്കൂൾ കഴിഞ്ഞു നേരെ ടൗണിൽ പോയി മമ്മതിക്കാന്റെ കടയിൽ ചെന്നു സൈക്കിളിന്റെ ടയർ മാറിക്കോ പൈസ ഞാൻ തരും എന്ന് പറഞ്ഞാ മതി സ്കൂളിൽ നിന്നു ഏകദേശം ഒരു കിലോമീറ്റർ ദൂരമുണ്ട് ടൗണിലേക്ക് അതാണ് ഞങ്ങളുടെ അടുത്തുള്ള ഏറ്റവും വലിയ ടൗൺ അവിടാണ് തേങ്ങയും നെല്ലുമുൾപ്പടെ എല്ലാ സാധനങ്ങളും കൊടുക്കുന്നത് അതു കൊണ്ടു തന്നെ എല്ലാ കടക്കാർക്കും എന്നെയും ഏട്ടന്മാരെയും നന്നായി അറിയാം
വൈകിട്ട് ടയറുകളും മാറി തിരിച്ചു വരും വഴി റോഡരികിലുള്ള ചെമ്പരത്തി വേലിക്കപ്പുറം നല്ല
💬 Comments
View all comments