Chapter Title : ഉണ്ണികുട്ടന്റെ യോഗം 6 [Vethalam]
സിങ്കിന്റെ സൈഡിൽ പുറം തിരിഞ്ഞു നിൽക്കുന്നുണ്ട് ടാപ്പിൽ നിന്നു വെള്ളം വരുന്നുണ്ട് പക്ഷെ പാത്രം കഴുകാതെ വേറെന്തോ ആലോചിച്ചു നിൽക്കുവാണ്
ടീച്ചറെ.....
അവൾ ഞെട്ടി തിരിഞ്ഞു കൈ ഉയർത്തി മുഖം തുടച്ചു
എന്താ ഉണ്ണി
ഞാൻ പോവാ
മ്മ്മ്മ് ശരി
ടീച്ചർ കരയുവാരുന്നോ?
യേ ഇല്ല
ഞാനവളുടെ അടുത്തേക്ക് ചെന്നു കണ്ണിൽ നിറഞ്ഞു തുളുമ്പാൻ നിന്ന ഒരു തുള്ളി കണ്ണുനീർ തുടച്ച് കൊണ്ട് ചോദിച്ചു
ഇങ്ങനെ മുഖത്ത് നോക്കി കള്ളം പറയാൻ കൊള്ളാമോ എന്റെ ഉണ്ടക്കണ്ണി ഈ വരുന്നത് പിന്നെന്താ പനിനീരാണോ
അവളെന്റെ കൈ പിടിച്ചു മാറ്റി
ഉണ്ണി പൊയ്ക്കോളൂ
ഞാൻ പൊക്കോളാം പക്ഷെ എന്തിനാ ഇപ്പൊ കരഞ്ഞത് എന്നെനിക്കറിയണം
ഒന്നുമില്ലെടാ നീ പൊയ്ക്കോ
ഞാനങ്ങനെ പറഞ്ഞത് കൊണ്ടാണോ എങ്കിൽ സോറി ഈ ഉണ്ടക്കണ്ണിയെ കരയിച്ചിട്ടു കിട്ടുന്ന ഒരു സന്തോഷവും എനിക്ക് വേണ്ട എന്റെയിഷ്ട്ടം അതെന്റെ മനസ്സിൽ തന്നെ ഞാൻ സൂക്ഷിച്ചോളാം ഈ സുന്ദരമായ കണ്ണുകൾ ഞാൻ മൂലം നിറയരുത് അതെനിക്ക് സഹിക്കാൻ പറ്റില്ല
അവളെന്റെ നെഞ്ചിലേക്ക് ചാഞ്ഞു പൊട്ടിക്കരഞ്ഞു
അവളുടെ പുറത്തു മെല്ലെ തഴുകികൊണ്ട് ഞാനാ മൂർദ്ധാവിൽ ചുണ്ടു ചേർത്തു നിന്നു
ഏങ്ങലടി കുറച്ചു കുറഞ്ഞപ്പോൾ മുഖം പിടിച്ചുയർത്തി സ്വാതന്ത്ര്യപൂർവം ആ കവിളിലൂടെ ഒഴുകിയിറങ്ങിയ കണ്ണ് നീര് തുടച്ചുകൊണ്ട് ചോദിച്ചു
എന്റെ ഉണ്ടക്കണ്ണിക്കു എന്താ പറ്റിയെ? എന്തിനാ ഇങ്ങനെ കരയണേ? ഞാനങ്ങനെ പറഞ്ഞ കൊണ്ടാണോ? എന്ത് കൊണ്ടന്നറിയില്ല ഞാനൊരുപാട് ഇഷ്ട്ടപെട്ടു പോയി എന്നാലും ഞാനൊരു ശല്യവും ചെയ്യുന്നില്ല ല്ലോ
അവളൊന്നും മിണ്ടാതെ എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു
ആ ചുവന്ന ചുണ്ടുകൾ ചെറുതായി വിറക്കുന്നുണ്ടായിരുന്നു
💬 Comments
View all comments