0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 6 [Vethalam]

Author : Vethalam Read All Parts 276.6K

പേപ്പർ എന്റെ നേരെ നീട്ടി

താനിങ്ങു കേറി വാടോ

ഹെഡ് മാസ്റ്റർ വിളിച്ചു

എനിക്കാണേൽ കൈ വിറച്ചിട്ട് ഒപ്പിടാൻ പറ്റുന്നില്ല

എങ്ങനെയോ ഒരു തരത്തിൽ ഒപ്പിട്ടു എന്ന് വരുത്തി

ഇനി താൻ ക്ലാസ്സിൽ പൊക്കോ

ഹെഡ് മാസ്റ്റർ പറഞ്ഞു

ഞാൻ പുറത്തിറങ്ങി വേച്ചു വേച്ചു നടന്നു

പൈപ്പിന്റെ അടുത്തു വന്നു കുറെ വെള്ളം കുടിച്ചു മുഖം കഴുകി കുറച്ചു നേരം അവിടെത്തന്നെ നിന്നു

പാവം എന്റെ കുസുമം ഞാൻ വെറുതെ തെറ്റിദ്ധരിച്ചു

അയ്യോ ടീച്ചർ തന്ന ബുക്ക് ആ പഠിപ്പിസ്റ്റ് തെണ്ടിയെങ്ങാനും തുറന്നു നോക്കുമോ ഒറ്റയോട്ടം ക്ലാസ്സിലേക്ക്

ടീച്ചർ മെ ഐ.....

കമിൻ

ഞാൻ അകത്ത് കയറിയിരുന്നു

ടീച്ചറൊന്നു തിരിഞ്ഞ സമയത്ത് ഞാനാ ബുക്ക് തുറന്നു പേജുകൾ മറിച്ചു

ഒന്നും എവിടെയും എഴുതിയതായി കാണുന്നില്ല

അതെടുത്തു തിരിച്ചു വച്ചു

സ്കൂൾ വിട്ടു വീട്ടിൽ വന്നതും ആദ്യം നോക്കിയത് ആ ബുക്കാണ് ഒന്നും കണ്ടില്ല

ഇരുന്നൂറ്‌ പേജിന്റെ ബുക്ക് ഓരോ താളായി മറിച്ചു മറിച്ചു നോക്കി

ഞാൻ എഴുതിയതല്ലാതെ വേറൊന്നും കാണുന്നില്ല

അവസാന പേജിൽ പേന തെളിയുമോ ന്നു നോക്കിയ പോലെ ഒന്നു കുത്തി വരച്ചിട്ടുണ്ട് അത്രമാത്രം

ശ്ശേടാ ഞാൻ കണ്ടതാണല്ലോ എന്തോ എഴുതുന്നത്

ഇനി ടീച്ചർ എഴുതിയ പേപ്പർ ആ തെണ്ടി കീറിയെടുത്തു കാണുമോ എന്നാലവനെ ഞാൻ കൊല്ലും

പക്ഷെ അവനോടൊന്നും ചോദിക്കാനും പറ്റില്ല

വൈകിട്ട് കഴിക്കാൻ ഒരുമിച്ചിരിക്കുന്ന സമയത്ത് വല്യേട്ടൻ  ഏടത്തിമാരോട്

പറഞ്ഞു

ഒരു വീര ശുര പരാക്രമി ഇന്ന് വിറച്ചു തുള്ളി നിൽക്കുന്നത് കണ്ടു അല്ലാത്തപ്പോ എന്താ ഒരു ശൗര്യം വലിയ കൊമ്പനാണ് ന്ന

💬 Comments

View all comments