Chapter Title : ഉണ്ണികുട്ടന്റെ യോഗം 6 [Vethalam]
പോയി ഇരുന്നു
അതിൽ എന്തോ എഴുതുന്ന കണ്ടു
അടുത്ത പിരിയടിനുള്ള
ബെല്ലടിച്ചു ടീച്ചർ ബുക്ക് തിരികെ തന്നു അടുത്ത പിരിയടിനുള്ള ടീച്ചർ തൊട്ടപ്പുറത്തെ ക്ലാസ്സിൽ ആയിരുന്ന കൊണ്ട് അവരു വന്നു ക്ലാസ്സിലേക്ക് കയറി ഇറങ്ങാൻ തുടങ്ങിയ കുസുമത്തിനോട് എന്തോ പറഞ്ഞു ചിരിച്ചു
എന്താ എഴുതിയെ എന്നറിയാനുള്ള അവസരം കിട്ടും മുൻപേ അവരെന്റെ മുൻപിൽ നിന്നു ക്ലാസ് എടുക്കാൻ തുടങ്ങി അവരുടെ മുൻപിൽ വെച്ചു ബുക്ക് തുറന്നാൽ അവരത് കാണും
ഞാൻ ബുക്കെടുത്തു ബാഗിലേക്ക് വെച്ചു
ഒരു പത്ത് മിനിറ്റു കഴിഞ്ഞു കാണും പ്യൂൺ ഒരു പേപ്പർ കൊണ്ടു വന്നു ടീച്ചറിന് കൊടുത്തു
അതു വാങ്ങി നോക്കിയിട്ട് ടീച്ചർ എന്നെ നോക്കി പറഞ്ഞു
ഉണ്ണി നിന്നെ ഹെഡ് മാസ്റ്ററുടെ മുറിയിലേക്ക് വിളിക്കുന്നു
എന്റെ ശ്വാസം നിലച്ച പോലെ
ഞാൻ വിറക്കുന്ന കൈ കാലുകളോടെ ഓഫീസിലേക്ക് നടന്നു
കുസുമം നല്ല പണി തന്നിരിക്കുന്നു അതിന്റെ കൊല ചിരിയാണവൾ ചിരിച്ചത്
ഓഫീസ് മുറിയിലേക്ക് കയറി ചെല്ലുമ്പോൾ ആദ്യം കണ്ടത് വല്യേട്ടനെയാണ് കൂടെ എന്റെ നേരെ മൂത്തവനും ഉണ്ട്
എന്റെ ശരീരം തളരുന്നു ഞാൻ കുഴഞ്ഞു വീഴുമെന്ന് തോന്നി ഞാനാ ഓഫീസ് മുറിയുടെ വാതിലിൽ മുറുകെ പിടിച്ചു ഒരു നിമിഷം കൊണ്ടു ഞാൻ വിയർത്തു കുളിച്ചു
വല്യേട്ടൻ ഹെഡ് മാസ്റ്ററുടെ മുഖത്തേക്ക് നോക്കി
നിങ്ങൾ സംസാരിച്ചോളൂ
എച് എം പറഞ്ഞു
ഞങ്ങൾ ബാങ്കിൽ വരെ പോയതാടാ അവിടെ ചെന്നപ്പോൾ നിന്റെ ഒപ്പു കൂടി വേണമെന്ന് പറഞ്ഞു നിന്റെ പഠിപ്പ് കളയണ്ടല്ലോ ന്നു കരുതിയാ ഇങ്ങോട്ട് വന്നേ
നീയിതിൽ ഒരൊപ്പിട്ടു തന്നെ
കുഞ്ഞേട്ടായി ഒരു
💬 Comments
View all comments