Chapter Title : ഉണ്ണികുട്ടന്റെ യോഗം 8 [Vethalam]
വീട്ടിലെ ഒരു സ്ത്രീയുമുണ്ട് സഹായത്തിനെന്ന പേരിൽ
അത് കൊണ്ട് ഏടത്തിമാരുടെ കൂടെ എപ്പോഴും വാല് പോലെ ആരെങ്കിലും ഉണ്ടാവും
ഏട്ടന്മാർ പതിവ് പോലെ കൃഷിയുടെയും പണിയുടെയും പുറകെ തന്നെയാണ്
ഞാൻ മാത്രം ആ വീട്ടിൽ ഒറ്റപ്പെട്ട അവസ്‌ഥയിലായി ഞാൻ അടുക്കളയിലേക്ക് ചെന്നു
സാധാരണ മേശപ്പുറത്ത് ഒരു ഗ്ലാസ്സ് ജഗ്ഗ് നിറയെ വെള്ളം എടുത്തു വെക്കാറുള്ളതാണ് ഇന്നത് കാണുന്നില്ല
കുടിക്കാൻ വെള്ളം വെച്ചിട്ടില്ലേ?
ഏടത്തിമാരുടെ അമ്മയും മറ്റേ സ്ത്രീയും അവിടെ ഇരുന്നു ചായ കുടിക്കുന്നുണ്ട് അവരത് കേട്ട ഭാവമില്ല
ഞാൻ ഒന്നു കൂടി ചോദിച്ചു
കുടിക്കാനുള്ള വെള്ളം എവിടെ
ആ കിണറ്റിൽ ഇഷ്ട്ടം പോലെ വെള്ളമുണ്ടല്ലോ കോരി കുടിച്ചു കൂടെ വേറെ പണിയൊന്നുമില്ല ല്ലോ ഏടത്തിയുടെ അമ്മ പുച്ഛത്തോടെ പറഞ്ഞു
എനിക്കാകെ വിറഞ്ഞു കയറി പക്ഷെ ഏടത്തിമാരുടെ അമ്മയായ കൊണ്ട് ഞാനൊന്നും മിണ്ടാതെ ഇറങ്ങി പോന്നു
രണ്ട് ഏടത്തിമാരും ഞാൻ ജീവിച്ചിരുപ്പുണ്ടോ എന്ന് പോലും അന്വേഷിക്കുന്നില്ല
ഇത്രയും ദിവസം പഠിക്കാൻ ഉണ്ടായിരുന്ന കൊണ്ട് യാതൊന്നും അറിഞ്ഞില്ല പക്ഷെ ഇന്ന് മുതൽ ഒന്നും ചെയ്യാനില്ല
ടീച്ചർ എന്നാലും എവിടെ പോയതാവും ചിലപ്പോൾ അവരുടെ വീട്ടിൽ പോയതാവനെ വഴിയുള്ളു അല്ലാതെ സെബാൻ പറഞ്ഞത് പോലെ ഒന്നുമാവില്ല
ഞാൻ ഡ്രസ്സ് പോലും മാറാതെ കട്ടിലിലേക്ക് മറിഞ്ഞു
ഇനി സെബാൻ പറഞ്ഞതാണ് സത്യമെങ്കിലോ
ടീച്ചറെ പോലീസുകാരൻ ഉപേക്ഷിച്ചതല്ലല്ലോ ടീച്ചർ അയാളുടെ ഉപദ്രവം സഹിക്കാതെ അയാളെ ഉപേക്ഷിച്ച കാര്യം ടീച്ചർ തന്നെ പറഞ്ഞിട്ടുണ്ടല്ലോ
പിന്നെ വിജയകുമാർ സാർ വന്നതിൽ പിന്നെ.........
ശരിയാണല്ലോ അതിനു ശേഷമാണ് എന്നെ പത്തിലെ പരീക്ഷ എഴുതിക്കാൻ ടീച്ചർ ആലോചിക്കുന്നത് അതിനു മുൻപ്
💬 Comments
View all comments