Chapter Title : ഉണ്ണികുട്ടന്റെ യോഗം 9 [Vethalam]
കതിർമണ്ഡപത്തിലെ ആളുടെ മുഖത്തിനൊരു മാറ്റം പോലെ അല്ല അത് ഞാനല്ല അത് വേറെ ആരോ ആണ്
ആരോ എന്നെ പിടിച്ചു മാറ്റുന്നു ഞാൻ കുതറി മാറുവാൻ ശ്രമിച്ചിട്ടും കഴിയുന്നില്ല അവിടെയുണ്ടായിരുന്നവർ എന്നെ നോക്കി കളിയാക്കി കൂവുന്നു കുസുമം ഞാൻ അലറി വിളിച്ചു ആ കൂവലിന്റെ ശബ്ദത്തിൽ എന്റെ നിലവിളി ആരും കേട്ടില്ല.... ഞാൻ ഞെട്ടിയുണർന്നു ആകെ വിയർത്തു കുളിച്ചിരിക്കുന്നു
കണ്ടതെല്ലാം വെറും സ്വപ്നമായിരുന്നോ
ഞാൻ ലൈറ്റ് ഓൺ ചെയ്തു സമയം നോക്കി വെളുപ്പിന് 5 മണി
വെളുപ്പാൻ കാലത്ത് കാണുന്ന സ്വപ്നം ഫലിക്കുമെന്നാണ് പറയാറ്
ഞാൻ എഴുനേറ്റു വല്ലാത്ത ദാഹം മുറിയിലെ കൂജയിൽ ഒരു തുള്ളി വെള്ളമില്ല
കുറച്ചു വെള്ളമെടുത്തു കുടിക്കാനായി ഊണ് മുറിയിലേക്ക് നടന്നു
ആരോ പുറത്തേക്ക് പോവുന്നത് ഞാൻ മങ്ങിയ വെളിച്ചത്തിൽ കണ്ടു ഞാനയാളുടെ പുറകെ ഒച്ചയുണ്ടാക്കാതെ ചെന്നു
ഒരാളല്ല രണ്ട് പേരുണ്ട് കയ്യിലുള്ള ചാക്ക് കെട്ടു പുറത്ത് നിന്നയാൾക്ക് കൈ മാറി അവിടിരുന്ന ഒരു ചാക്ക് കെട്ടു കൂടി എടുത്ത് രണ്ട് പേരും കൂടി മുറ്റത്തേക്കിറങ്ങി നാട്ടുവെളിച്ചതിൽ രണ്ട് പേരെയും എനിക്ക് മനസിലായി ഏടത്തിമാരുടെ അമ്മയാണ് മുൻപിൽ
ആ തള്ള പുറകിലും
ചുറ്റും നോക്കി മുന്നോട്ടു നടക്കുകയാണവർ
ഞാനും പുറകെ ചെന്നു വഴിയരുകിലുള്ള വാഴ കൂട്ടത്തിന്റെ ഇടയിലേക്ക് മുൻപിൽ പോയ ആളുടെ തലയിലെ കെട്ട് ഇറക്കി വെച്ചു പുറകിൽ വന്നയാളുടെ കയ്യിൽ നിന്നു അടുത്ത കെട്ടും വാങ്ങി വെച്ചു കുറച്ചു ഉണങ്ങിയ വാഴക്കച്ചി കൊണ്ടു മൂടി
ഞാൻ അവരുടെ കണ്ണിൽ പെടാതെ വീട്ടിൽ വന്നു കയറി
നേരം വെളുത്തു
കണ്ണീരും കഥ പറച്ചിലുമായി രണ്ട് പേരും പോവാനിറങ്ങി ഏടത്തിമാരെ വിളിച്ചു ഉപദേശത്തോട് ഉപദേശം
അമ്മ പോവാൻ നോക്ക് ഇപ്പൊ പോയാൽ ടൗണിലേക്കുള്ള ബസ് കിട്ടും അമ്മ ചെല്ലുന്നതും നോക്കി ബസ് നിക്കില്ല
സഹികെട്ട ചെറിയേടത്തി പറഞ്ഞു
വല്യേട്ടൻ കുറച്ചു രൂപ എടുത്ത് അമ്മായിഅമ്മയുടെ കയ്യിൽ വെച്ചു കൊടുത്തു
ഇതൊന്നും വേണ്ട മോനെ ആവശ്യത്തിനുള്ള പൈസ എന്റെ കയ്യിലുണ്ട് എന്നാ ഞങ്ങൾ പോയിട്ട് വരാം
ഭംഗി വാക്കും പറഞ്ഞു കിട്ടിയ പൈസ വാങ്ങി ബ്ലൗസ്സിനുള്ളിൽ തിരുകി അവർ ഇറങ്ങി നടന്നു
10 മിനിറ്റു നടന്നാൽ ബസ് സ്റ്റോപ്പ് എത്തും
അവർ കണ്ണിൽ നിന്നു മറഞ്ഞതും ഞാൻ വല്യേട്ടനോട് രാവിലെ കണ്ട കാര്യം പറഞ്ഞു
നീ പോടാ അവിടുന്നു നീ വല്ല സ്വപ്നവും കണ്ടതാവും അല്ലാതെ അമ്മയെന്തിനാ ചാക്ക് കെട്ടുമായിട്ട് വാഴത്തോട്ടത്തിൽ പോവുന്നെ
സ്വപ്നം ചിലപ്പോ ഫലിച്ചാലോ വാ നമുക്കൊന്നു പുറകെ പോയി നോക്കാം അപ്പൊ അറിയാലോ സത്യമെന്താന്ന്
ഇവനെന്താണ്ട് കൂടീട്ടുണ്ട് വല്യേട്ടൻ എന്നോട് ദേഷ്യപ്പെട്ടു
വാ ഏട്ടാ നമുക്കൊന്നു പോയി നോക്കാം
ഞാൻ ഗംഗേട്ടന്റെ കയ്യിൽ പിടിച്ചു വലിച്ചു
ഈ ചെറുക്കന്റെയൊരു
💬 Comments
View all comments