Chapter Title : ഉണ്ണികുട്ടന്റെ യോഗം 9 [Vethalam]
രണ്ട് പേരും പോവാനിറങ്ങി ഏടത്തിമാരെ വിളിച്ചു ഉപദേശത്തോട് ഉപദേശം
അമ്മ പോവാൻ നോക്ക് ഇപ്പൊ പോയാൽ ടൗണിലേക്കുള്ള ബസ് കിട്ടും അമ്മ ചെല്ലുന്നതും നോക്കി ബസ് നിക്കില്ല
സഹികെട്ട ചെറിയേടത്തി പറഞ്ഞു
വല്യേട്ടൻ കുറച്ചു രൂപ എടുത്ത് അമ്മായിഅമ്മയുടെ കയ്യിൽ വെച്ചു കൊടുത്തു
ഇതൊന്നും വേണ്ട മോനെ ആവശ്യത്തിനുള്ള പൈസ എന്റെ കയ്യിലുണ്ട് എന്നാ ഞങ്ങൾ പോയിട്ട് വരാം
ഭംഗി വാക്കും പറഞ്ഞു കിട്ടിയ പൈസ വാങ്ങി ബ്ലൗസ്സിനുള്ളിൽ തിരുകി അവർ ഇറങ്ങി നടന്നു
10 മിനിറ്റു നടന്നാൽ ബസ് സ്റ്റോപ്പ് എത്തും
അവർ കണ്ണിൽ നിന്നു മറഞ്ഞതും ഞാൻ വല്യേട്ടനോട് രാവിലെ കണ്ട കാര്യം പറഞ്ഞു
നീ പോടാ അവിടുന്നു നീ വല്ല സ്വപ്നവും കണ്ടതാവും അല്ലാതെ അമ്മയെന്തിനാ ചാക്ക് കെട്ടുമായിട്ട് വാഴത്തോട്ടത്തിൽ പോവുന്നെ
സ്വപ്നം ചിലപ്പോ ഫലിച്ചാലോ വാ നമുക്കൊന്നു പുറകെ പോയി നോക്കാം അപ്പൊ അറിയാലോ സത്യമെന്താന്ന്
ഇവനെന്താണ്ട് കൂടീട്ടുണ്ട് വല്യേട്ടൻ എന്നോട് ദേഷ്യപ്പെട്ടു
വാ ഏട്ടാ നമുക്കൊന്നു പോയി നോക്കാം
ഞാൻ ഗംഗേട്ടന്റെ കയ്യിൽ പിടിച്ചു വലിച്ചു
ഈ ചെറുക്കന്റെയൊരു കാര്യം ഗംഗേട്ടൻ എന്റെ കൂടെ വന്നു
പടിപ്പുര കഴിഞ്ഞതും ഞാൻ ഏട്ടനെയും വലിച്ചു കൊണ്ട് ഓടി കുറച്ചു ദൂരം ചെന്നതും രണ്ട് ചാക്ക് കെട്ട് തലയിൽ വെച്ചു നല്ല സ്പീഡിൽ പോവുന്ന അവരെ കണ്ടു
ദേ നോക്ക് ഇപ്പൊ എന്തായി ഞാൻ കണ്ടത് സ്വപ്നമാണോ
ചെറിയേട്ടൻ സ്തംഭിച്ചു നിന്നു
വാ ഏട്ടാ കയ്യോടെ അവരെ പിടിക്കാം
എടാ പക്ഷെ നമ്മളെങ്ങനെ......ആരേലും അറിഞ്ഞാ നാണക്കേട് നമുക്കല്ലേ
ഏട്ടൻ വരുന്നുണ്ടോ അതോ ഞാൻ
💬 Comments
View all comments