Chapter Title : ഉണ്ണികുട്ടന്റെ യോഗം 9 [Vethalam]
പോയി പിടിച്ചോണ്ട് വരണോ
എടാ അവരോടു നമ്മൾ എന്നാ പറയും
വല്യേട്ടൻ തിരിച്ചു വിളിച്ചു ഇനി പോവണ്ടാ ഇവിടെ നിന്നാ മതീന്ന് പറഞ്ഞു ന്നു പറ ഞാൻ അങ്ങോട്ട് മാറി നിൽക്കാം എന്നെ കാണണ്ട
ഏട്ടൻ മനസ്സില്ലാ മനസോടെ കുറച്ചു ദൂരം മുൻപോട്ട് ചെന്നിട്ട് അവരെ ഉറക്കെ വിളിച്ചു
അവർ കേൾക്കാത്ത പോലെ നടന്നു ഏട്ടൻ തിരിഞ്ഞു എന്നെ നോക്കി
വീണ്ടും വിളിക്കാൻ കൈ കൊണ്ട് ആംഗ്യം കാണിച്ചു ഞാനാ വാഴക്കൂട്ടതിനിടയിലേക്കു മാറി നിന്നു
ഏട്ടൻ കുറച്ചു ദൂരം പുറകെ ഓടിചെന്നിട്ട് അവരെ വിളിച്ചു നിർത്തി
എന്താ മോനെ
പിടിക്കപ്പെട്ടു എന്നറിഞ്ഞിട്ടും അവരുടെ ചങ്കൂറ്റം എന്നെ അത്ഭുതപെടുത്തി
ഏട്ടൻ അമ്മയെ തിരികെ വിളിച്ചു ഇപ്പൊ പോവണ്ടാ ന്നു പറഞ്ഞു
ഓഹ് വേണ്ട മോനെ ഞങ്ങളിവിടെ നിൽക്കുന്നത് ആ ചെറുക്കന് ഇഷ്ട്ടമല്ല എന്റെ മക്കള് പോലും അവന്റെ സൈടാ ഞങ്ങൾ പോവാ
അവർ തിരിഞ്ഞു നടക്കാനൊരുങ്ങി
ഇതെന്താ ഈ ചാക്ക് കെട്ടിൽ
ഇതവളുമാരുടെ കുറച്ചു പഴം തുണിയാ എനിക്ക് വീട്ടിൽ ചെന്നു മാറിയുടുക്കാലോ അവരു തന്നതാ അല്ലാതെ ഞങ്ങടെ ഇഷ്ടത്തിന് എടുത്തതൊന്നുമല്ല
അവർ തിരിഞ്ഞു നടന്നു
അങ്ങനെ വിട്ടാൽ പറ്റില്ല ല്ലോ എന്നെ കുറെ ആട്ടിയതല്ലേ ഞാൻ ഒറ്റ ഓട്ടത്തിന് അവരുടെ മുൻപിൽ കയറി ആ ചാക്ക് കെട്ടിൽ പിടുത്തമിട്ടു
വിടെടാ പട്ടി എന്റെ മക്കൾ തന്നു വിട്ടതിൽ കയറി പിടിക്കാൻ നീയാരാടാ
ഉണ്ണി അതവർക്ക് തിരിച്ചു കൊടുക്ക്
ചെറിയേട്ടൻ എന്നോട് ദേഷ്യപ്പെട്ടു
കൊടുക്കാം പക്ഷെ എന്താന്നറിഞ്ഞിട്ട് കൊടുക്കാം
നീ എന്താന്നറിഞ്ഞിട്ടേ തന്നു വിടുകയുള്ളോ എന്നാ എനിക്ക് വേണ്ടെടാ
💬 Comments
View all comments