0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 9 [Vethalam]

Author : Vethalam Read All Parts 512.2K

നീ കൊണ്ടു പോയി പുഴുങ്ങി തിന്ന്  രണ്ട് ചാക്ക് കെട്ടും ആ വഴിയിലേക്കിട്ടിട്ട് അവർ വേഗത്തിൽ നടന്നു

ഉണ്ണി നിനക്ക് കുറച്ചു കൂടുന്നുണ്ട് നീയെന്തു പോക്രിത്തരമാ അവരോടു കാണിച്ചത് മര്യാദക്ക് അവരോടു പോയി ക്ഷമ പറഞ്ഞു ഇതെല്ലാം തിരിച്ചു കൊടുത്തിട്ട് നീ വീട്ടിൽ കയറിയാൽ മതി

ഞാൻ ഏട്ടന്റെ വാക്കുകൾ ശ്രദ്ധിക്കാതെ വലിയ കെട്ടു അഴിച്ചു നിലത്തേക്ക് കുടഞ്ഞിട്ടു

കുറെ പഴയ സാരികൾ ഉരുട്ടി കെട്ടി വെച്ചിരിക്കുന്നു

ഈ പഴം തുണിക്കെട്ട് എടുത്തത്തിനാണോ നീ ഈ വേഷം കെട്ടു മുഴുവൻ കാണിച്ചത്? ഇനി എങ്ങനെ ആ വീട്ടുകാരുടെ മുഖത്ത് നോക്കും തറവാടിന്റെ മാനം കളഞ്ഞല്ലോടാ നീ നിന്റെ വാക്കും കേട്ട് ഇറങ്ങിയ എന്നെ ചെരുപ്പൂരി അടിക്കും ഇന്ന് നിന്റെ വല്യേട്ടൻ

ഞാനാ തുണി കെട്ട് അഴിച്ചു അതിനു നല്ല ഭാരമുണ്ടായിരുന്നു

കിലും കിലും എന്ന് കുറച്ചു സാധനങ്ങൾ നിലത്തേക്ക് വീണു

6 തൂക്കു വിളക്കുകൾ 2 വലിയ നിലവിളക്ക് നാല് കഷങ്ങങ്ങൾ ആയി തിരിച്ചത് കുറച്ചു ഓട്ടു പാത്രങ്ങൾ  കുറച്ചു വെള്ളി ഗ്ലാസുകൾ ഇതെല്ലാം അമ്മ പണ്ടെങ്ങോ വാങ്ങി നിലവറയിൽ സൂക്ഷിച്ചു വെച്ചിരുന്നതാണ്

അടുത്ത കെട്ടിലും സാരിയിൽ പൊതിഞ്ഞ മറ്റൊരു പൊതി 24 വെള്ളി പ്ലേറ്റ് അത്ര തന്നെ വെള്ളി സ്പൂണുകൾ

ഞാൻ തിരിഞ്ഞു നോക്കി രണ്ട് തള്ളമാരുടെയും പൊടി പോലുമില്ല

അപ്പൊ എങ്ങനെ ഇതെല്ലാം കെട്ടിപൊതിഞ്ഞു കൊണ്ടു കൊടുത്തിട്ട് ക്ഷമ പറഞ്ഞിട്ട് വരട്ടൊ ഞാൻ പരിഹാസത്തോടെ ഏട്ടനോട് ചോദിച്ചു ഏട്ടൻ പോലും ആദ്യമായിട്ടാണ് വീട്ടിൽ ഇത്രേം വെള്ളി പാത്രങ്ങൾ ഉണ്ടെന്നു കാണുന്നത്

ഞാനതെല്ലാം എടുത്ത് വല്യേട്ടന്റെ

💬 Comments

View all comments