Chapter Title : ഉണ്ണികുട്ടന്റെ യോഗം 9 [Vethalam]
കൊണ്ടാണ് അങ്ങൊന്നു വരാൻ പറ്റുമെങ്കിൽ വല്ല്യ സഹായമാവും എന്റെ കൂടെ വന്നാ മതി നമുക്ക് നോക്കിയിട്ട് ഞാൻ തന്നെ തിരിച്ചും കൊണ്ടു വിടാം
ഉണ്ണി നിനക്കറിയില്ലേ ഇവിടുത്തേ കാര്യങ്ങൾ ഞാനെങ്ങെനെ വരും അത്യാവശ്യം എല്ലാ മരുന്നുകളും മുറകളും മർമ്മങ്ങളും ഞാൻ നിന്നെ പഠിപ്പിച്ചിട്ടില്ലേ എന്റെ എല്ലാ അനുഗ്രഹവും നിനക്കുണ്ട് നീ പോയി ധൈര്യമായി ചെയ്‌തോ
അതൊന്നും പോരാ ഗുരുജി തന്നെ ഒന്നു വന്നു നോക്കണം എന്ത് ചെയ്യണമെന്ന് പറഞ്ഞു തന്നാ ഞാൻ അങ്ങനെ ചെയ്‌തോളാം ഒരു പെങ്കൊച്ചിന്റെ ഭാവിയുടെ കാര്യമായ കൊണ്ടാ
ശരി ഞാൻ അടുത്ത ദിവസം വരാം
എന്റെ നിർബന്ധത്തിനു വഴങ്ങി ഗുരുജി സമീറയെ നോക്കാൻ വരാമെന്നു സമ്മതിച്ചു
ഞാൻ വീട്ടിൽ ചെന്നതും ഇത്തായേ വിളിച്ചു കാര്യം പറഞ്ഞു
ഗുരുജി വരാമെന്നു സമ്മതിച്ചിട്ടുണ്ട് വരുമ്പോൾ ഇക്ക കൂടി ഉണ്ടേൽ നന്നായിരുന്നു ഇക്കയോടു രണ്ട് ദിവസം ലീവ് എടുക്കാൻ പറ
എന്നാ ഉണ്ണി വരുന്നത്
അത് ചോദിച്ചിട്ട് ഞാൻ പറയാം
നേരത്തെ പറയണം എന്നാലേ ഇക്കാക്കക്കു വരാൻ പറ്റു
ശരി ഇത്താ
ഞാൻ ഫോൺ വെച്ചു
ഒരാഴ്ച കടന്നു പോയി അതിനിടയിൽ വിനോദ് ലതയുടെ ഫുൾ ഡീറ്റെയിൽസ് തപ്പി എടുത്തിരുന്നു
അളിയാ നിനക്കവളെ ശരിക്കും ഇഷ്ടമാണോ
അവനെന്നോട് ചോദിച്ചു
അതേടാ
ചുമ്മാ ടൈം പാസ് ആണെങ്കിൽ വേണ്ടാടാ അതൊരു പാവം വീട്ടിലെ കുട്ടിയാ
അല്ലളിയാ ഇന്നവളെ കെട്ടിച്ചു തന്നാലും കെട്ടാൻ ഞാൻ തയ്യാറാ
ഓഹോ അത്ര സീരിയസാണോ
പക്ഷെ ഒരു പ്രശ്നമുണ്ടല്ലോ
എന്താടാ ഞാൻ ഒരാന്തലോടെ ചോദിച്ചു
നീയ് ഒരു ഓറഞ്ചു ജ്യൂസും രണ്ട് സമൂസയും കൂടി
💬 Comments
View all comments