0%

Chapter Title : ഉണ്ണികുട്ടന്റെ യോഗം 9 [Vethalam]

Author : Vethalam Read All Parts 513.2K

ചോദിച്ചറിഞ്ഞ ശേഷം ഞങ്ങൾ മുറി വിട്ടിറങ്ങി

താഴെ വന്നതും ഇക്ക ചോദിച്ചു

എന്റെ മോളുടെ കാര്യത്തിൽ എന്തേലും പ്രതീക്ഷയുണ്ടോ?

കുറച്ചധികം വൈകിയിരിക്കുന്നു അത് കൊണ്ട്  കുറച്ചധികം ചികിത്സ രീതികൾ ചെയ്യേണ്ടിയിരിക്കുന്നു സമയമെടുക്കും

കർശനമായ പഥ്യമാണ്

ചികിത്സ കഴിയും വരെ നിർദ്ദേശിക്കുന്ന ആഹാരം മാത്രമേ കുട്ടിക്ക് കൊടുക്കാൻ പാടുള്ളു മരുന്നിനോടുള്ള പ്രതികരണം പോലെയാണ് തുടർന്നുള്ള ചികിത്സ

സ്വാമിയുടെ താമസം ഉണ്ണിയോടൊപ്പമാണോ അതോ വേറെ സൗകര്യം ഒരുക്കണോ

ഞാനിവിടെ നിൽക്കേണ്ടതില്ല ഉണ്ണി നോക്കിക്കോളും കുട്ടിയുടെ കാര്യങ്ങൾ ശരീരമാസകലംഎണ്ണയിട്ട് ഉഴിയേണ്ടി വരും കുട്ടിയുടെ അമ്മ കൂടി ആ സമയത്ത് സഹായിക്കാൻ ഉണ്ടാവണം നിങ്ങളവൻ പറയുന്ന കാര്യങ്ങൾ ചെയ്തു കൊടുത്താൽ മതി ഇടയ്ക്കു ഞാൻ വന്നു നോക്കിക്കോളാം

ഗുരുജി പോകാനിറങ്ങി

ഉണ്ണി വരൂ ചില കാര്യങ്ങൾ പറയാനുണ്ട്

എന്നെ വിളിച്ചു മാറ്റി നിറുത്തി

ഇന്നേക്ക് മൂന്നാം നാൾ തുടങ്ങാം ചെയ്യേണ്ട രീതികൾ വിധം എല്ലാം പറഞ്ഞു തരാം ഹൃദിസ്ഥമാക്കുക

ഒരു പെൺകുട്ടിയുടെ നഗ്നത നിന്റെ മുന്നിൽ വെളിപ്പെടുകയാണ് മനസാന്നിധ്യം  കൈവെടിയരുത്

കടുത്ത ബ്രഹ്മചര്യമാണ് ചികിത്സാ കാലത്തു നിന്റെ  നിഷ്ഠ

മനസിലാവുന്നുണ്ടോ ഉണ്ണിക്ക്

മനസിലായി

യാതൊരു കാരണവശാലും ആ പെൺകുട്ടിയെ ലൈംഗിക ഭാവത്തിൽ ചിന്തിക്കുവാണോ സ്പർശിക്കുവാനോ പാടില്ല

നാളെ രാവിലെ പുലർച്ചെ വീട്ടിലേക്കു വന്നോളൂ മരുന്ന് കൂട്ടുകളും ശാസ്ത്ര വിധികളും പറഞ്ഞു തരാം

ഇക്കാ കാറുമായി കാത്തു നിൽക്കുന്നുണ്ടായിരുന്നു

ഗുരുജി കാറിൽ കയറും മുൻപേ ഇത്തയോട് എന്തൊക്കെയോ പറഞ്ഞു കൊടുത്തിട്ട് കാറിൽ കയറി പോയി

ബ്രഹ്മ മുഹൂർത്തത്തിൽ  പശുവിനെ കുളിപ്പിച്ചു കറന്നു ശുദ്ധമായ പാലെടുത്ത്  ഇളം ചൂട് നഷ്ടപെടും മുൻപേ അതിലൊരു തുടം പാലിൽ

💬 Comments

View all comments