Chapter Title : ഉണ്ണികുട്ടന്റെ യോഗം 9 [Vethalam]
അരച്ച് ചേർത്ത ഔഷധക്കൂട്ടു കലർത്തി വെറും വയറ്റിൽ രോഗിക്ക് കുടിക്കാൻ കൊടുക്കണം
ശേഷം മൂന്ന് തുടം പാലിൽ പച്ചനെല്ല് കുത്തിയ നുറുക്കരിയും നെയ്യും ചേർത്ത് മൺകുടത്തിൽ ചിരട്ടകനലിൽ വേവിച്ചു ഇന്തുപ്പ് ചേർത്ത് 68 കൂട്ടം അങ്ങാടി മരുന്ന് ഇടിച്ചു ചേർത്തത് വേണം ഭക്ഷണമായി നല്കാൻ
വിളഞ്ഞ നാളികേരം ഇടിച്ചു പിഴിഞ്ഞു പാലെടുത്തു തിളപ്പിച്ചു എണ്ണയാക്കി ചൂർണ്ണം ചേർത്തു സ്ഫുടം ചെയ്തു നെറുകയിൽ ധാര ചെയ്താൽ രോഗിയുടെ ബോധമണ്ഡലം മറയും
പിന്നീട് പൂർണ്ണ നഗ്നയാക്കി കാലിന്റെ ചെറുവിരൽ മുതൽ നാഡി പിടിച്ചുഴിഞ്ഞു ശിരസ്സ് വരെ എത്തുമ്പോൾ ഹൃദയമിടിപ്പ് ഉച്ചസ്ഥയിയിലെത്തും ആ നിമിഷം തിരിച്ചുഴിഞ്ഞു തുടങ്ങണം അത് തുടങ്ങിയ ഇടത്തു അവസാനിക്കുമ്പോൾ ഹൃദയമിടിപ്പ് സാധാരണ നിലയിലാവണം പിന്നെ മരുന്ന് കൂട്ടു ചേർത്ത വെള്ളം തിളപ്പിച്ചു സർവാന്ഗം ആവി കൊള്ളിച്ചു ഉള്ളം കാലിൽ നിന്നു വിയർപ്പ് പൊടിയുമ്പോൾ ശരീരം മുഴുവൻ തുടച്ച് വസ്ത്രം ധരിപ്പിക്കാം ഒരു വിനാഴികക്കുള്ളിൽ രോഗി ബോധമണ്ഡലത്തിലേക്കു തിരിച്ചു വരും
ഉണരുമ്പോൾ ഒരാനയെ തിന്നാനുള്ള വിശപ്പ് കാണിക്കും അളവിലുണ്ടാക്കിയ ഭക്ഷണമല്ലാതെ പച്ചവെള്ളം പോലും കഴിക്കാൻ അനുവദിക്കരുത് നാഡി പിടിച്ചുഴിയുമ്പോൾ ഒരു നിമിഷത്തെ അശ്രദ്ധ ഉണ്ടായാൽ പോലും രോഗി എന്നുന്നേക്കുമായി തളർന്നു പോയേക്കാം
ഗുരുജി ചെയ്യേണ്ട വിധങ്ങൾ ഓരോന്നായി പറഞ്ഞു കൊണ്ടേയിരുന്നു
21 നാളുകൾ കഴിയുമ്പോൾ രീതി മാറാം അപ്പോഴേക്കും പുതിയ മരുന്ന് കൂട്ടുകൾ തയ്യാറാക്കി വെച്ചേക്കാം
ശരി ഗുരുജി
ഞാനദ്ദേഹത്തിന്റെ കാലിൽ തൊട്ടു വന്ദിച്ചു മരുന്ന് കൂട്ടുകൾ ഏറ്റു വാങ്ങി
അദ്ദേഹമെന്റെ തലയിൽ കൈ വെച്ചു പ്രാർത്ഥിച്ചു അനുഗ്രഹിച്ചയച്ചു
ഇക്ക ഞാൻ തിരിച്ചു വന്നിട്ട് മടങ്ങി പോവാനായി കാത്തിരിക്കുകയായായിരുന്നു
💬 Comments
View all comments