Chapter Title : ഉസ്താദ് ഒരു ക്ലീഷേ കഥ 1 [Mallu Story Teller]
നാസറിന്റെ രണ്ടാമത്തെ കിളിയും പറന്നു പോയി..ഒരെണ്ണം സ്വർണം ആണെങ്കിൽ മറ്റേത് ഡയമണ്ട് ആയിരുന്നു. ഈ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന് പറഞ്ഞപോലെ ആയി നാസാറിന്റെ അവസ്ഥ, പക്ഷെ ഒരു സംശയം മാത്രം, ഇതിൽ ഏതിനെ തിരഞ്ഞെടുക്കും??? പുസ്തകത്തിലും രണ്ട് സുന്ദരികളുടെ മുഖത്തും നോക്കി നാസർ തന്റെ ആദ്യത്തെ ക്ലാസ് പൂർത്തിയാക്കി. രണ്ട് നായികമാരും ആ പിരീയസ് മുഴവൻ അവനെ സ്കാൻ ചെയ്ത് തീർത്തു.
അന്ന് ക്ലാസ് കഴിഞ്ഞ് ഹോസ്റ്റലിൽ പോകുമ്പോൾ രണ്ടിന്റേയും മനസ്സ് മുഴുവൻ ഉസ്താദ് ആയിരുന്നു.
"എടീ നിനക്ക് ഉസ്താദിനെ ഇഷ്ട്ടമായോ ?" സജ്നയുടെ ചോദ്യം കേട്ടമാത്രയിൽ തന്നെ ഫിദ പറഞ്ഞു:
"നിക്ക് ഇഷ്ട്ടായി .... ഇനി നിനക്കും കൂടെ ഓക്കേ ആണെങ്കിൽ നമ്മുക്ക് ഒന്ന് എറിഞ്ഞ് നോക്കിയാലോ?"
"എനിക്ക് ഇഷ്ട്ടമായത് കൊണ്ടല്ലേ പോത്തേ നിന്നോട് ചോദിച്ചത് ഞാൻ... .ഒരു കാര്യം ചെയ്യാം, നാളെ ഓഫീസ് റൂമിൽ പോയി മുട്ടാം "
" അത് കൊള്ളാം , എന്താപ്പ നാളെ ചോയ്ക്കാ ..... ഇമ്മളെ രണ്ടാളേം കൊട്ടോ എന്ന് ചോയ്ക്കാം ... അല്ലേ സജ്ന ?"
" ന്റെ ഫിദാ .... നിനക്ക് വട്ടാണ് .... ആദ്യം തന്നെ കൊട്ടോണ് ചോയ്ക്കേ .... കെട്ടാനൊന്നും പറ്റൂല്ല.... കെട്ടാൻ ബാപ്പ വേറെ നല്ല ഗൾഫ് ക്കാരനെ കൊണ്ട് വരും .... ഇത് നമ്മുക്ക് വെറുതെ നേരം പോക്കിന് ... "
" നേരം പോക്കാ? എന്ത് ചേലാണ് കാണാന് .... കെട്ട്യാല് എന്താ കുഴപ്പം? നീ പിന്നെ എന്തിനാ ഉസ്താദ് കെട്ടിയതാണോ എന്ന് ചോദിച്ചു. "
💬 Comments
View all comments