0%

Chapter Title : ഉസ്താദ് ഒരു ക്ലീഷേ കഥ 1 [Mallu Story Teller]

Author : MALLU STORY TELLER Read All Parts 2.6K

പിറക്കിൽ നിൽക്കുന്ന നാസറിനെ കണ്ട പിറകിൽ ഇരുന്ന ഫിദയുടേയും സജ്നയുടേയും കിളിയും വളിയും ഒന്നിച്ച് പോയി. കനകമണി സീരിയലിലെ നായകൻ അജാസിനെ പോലെയുള്ള അവനെ കണ്ട് വെള്ളമിറക്കിയ രണ്ട് പേരും പരസ്പരം മുഖത്തോട് മുഖം നോക്കി.

" സജ്നാ, ഇതാണോ അന്റെയും ഇന്റേയും രാജകുമാരൻ ?" താടിക്ക് കൈ കൊടുത്ത് വായ പൊളിച്ചിരുന്നു ഫിദ ചോദിച്ചു.

" ആണന്നാണ് തോന്നുന്നത് "

" കുട്ടികളേ ഇതാണ് നാസർ മൗലവി, ഇങ്ങളെ ഫിഖ്ഹ് (ഇസ്ലാം മതത്തിലെ വിധിവിലകുകൾ അടങ്ങുന്ന വിഷയം ) പഠിപ്പിക്കാൻ വന്ന പുതിയ ഉസ്താദാണ്. അപ്പോൾ നേരം കള....."

" ഉസ്താദേ, ഇങ്ങള് കല്യാണം കയ്യിച്ചതാണോ?" കാദർ മൗലവിയുടെ സംസാരത്തിന് ഇടക്ക് കയ്യറി എഴുന്നേറ്റ് നിന്ന് സജ്ന വെടി പൊട്ടിച്ചപ്പോൾ ക്ലാസിൽ പൊട്ടിച്ചിരി തുടങ്ങിയിരുന്നു.

"എന്താണ് സജ്ന , അനക്ക് അങ്ങനെ ഒരു സംശയം, എന്നെ കാണ്ടാൽ കല്യാണം കഴിഞ്ഞതായിട്ട് തോന്നില്ലേ "

" അയ്യേ ഉസ്താദിനോട് അല്ല, ആ ഉസ്താദിനോട് ആണ് ചോദിച്ചത്" നാസറിനെ ചൂണ്ടി അവൾ ചോദിച്ചു . അത് വരെ നിരാശനായി താഴേക്ക് നോക്കി നിന്നിരുന്ന നാസർ സജ്നയുടെ ചോദ്യം കേട്ട് തല ഉയർത്തി നോക്കിയ അന്ധാളിച്ചു നിന്നു. അവന്റെ ഒന്നാമത്തെ കിളി അപ്പോൾ തന്നെ പറന്നു പോയി. കറുത്ത മഫ്തക്കുള്ളിലെ ചെറിയ വെളുത്ത മുഖം അത്രമേൽ സുന്ദരമായിരുന്നു .

" നീ എന്തൊക്കെ ആണ് ചോദിക്കുന്നെ ....എവിടെ ഇരുന്നേ നീ" ഫിദ സജ്നയുടെ കൈ പിടിച്ചു വലിച്ചു ബെഞ്ചിൽ ഇരുത്തി. ബെഞ്ചിൽ ഇരുന്ന സജ്നയുടെ അടുത്ത് ഇരിക്കുന്ന ഫിദയെ കണ്ട

💬 Comments

View all comments