0%

Chapter Title : ഉസ്താദ് ഒരു ക്ലീഷേ കഥ 1 [Mallu Story Teller]

Author : MALLU STORY TELLER Read All Parts 2.7K

" എന്നാ പൊന്ന് മോൾ കെട്ടിക്കോ .... എന്നിട്ട് ഓന്റെ ചന്തം നോക്കി ഇരുന്നോ ..... കെട്ടുമ്പോൾ പൈസ ഉള്ള ആളിനെ കെട്ടണം "

" നീ എന്തൊരു ദുഷ്ട്ടയാടി...."

" കൊഞ്ചാണ്ട് ഇങ്ങട് നടക്ക് പെണ്ണേ .... എനിക്ക് അറിയാ എന്താ ചെയേണ്ടത് എന്ന്" സജ്ന ഫിദയുടെ കൈയും പിടിച്ച് വലിച്ച് മുന്നോട്ട് പോയി. സജ്നയുടെ മനസ്സിൽ നാസറിന് കളിക്കാരന്റെ വേഷം ആയിരുന്നെങ്കിൽ ഫിദക്ക് ആളെ ശെരിക്കും അങ്ങ് പിടിച്ച് പോയിട്ടുണ്ട്.

അടുത്ത ദിവസം ഉച്ച ഭക്ഷണ സമയത്ത് സജ്ന ഫിദയേയും കൂട്ടി സ്റ്റാഫ് റൂമിൽ എത്തി. ളുഹർ നമസ്ക്കാരത്തിന്റെ സമയം ആയതിനാൽ നാസർ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ . ചോറ് കഴിക്കുന്നതിനിടെ രണ്ടും ഒന്നിച്ച് കയറി വരുന്നത് കണ്ട അവന്റെ മനസ്സിൽ ലഡു പൊട്ടി. പടചോനെ രണ്ടും എന്നെ കാണാൻ തന്നെ ആവണേ വരുന്നത് എന്ന് അവൻ മനസ്സിൽ പ്രാർത്ഥിച്ചു. ആ പ്രാർത്ഥന എല്ലാം പടച്ചോൻ ആദ്യം തന്നെ സ്വീകരിച്ചു കഴിഞ്ഞിരുന്നു.

"ഉസ്താദേ ഒരു സംശയം ചോയ്ക്കാൻ വന്നതാണ് ഞങ്ങൾ " നാസറിന്റെ മേശക്ക് മുന്നിൽ നിലയുറപ്പിച്ച സജ്ന പറഞ്ഞു. ചോറ് അണ്ണാക്കിൽ കുടുങ്ങിയ അവസ്ഥ ആയി നാസറിന് .

" സംശയം ഒക്കെ അവിടെ നിൽക്കട്ടെ ... എന്താ രണ്ടിന്റേയും പേര് ? അത് ആദ്യം പറ "

" ഞാൻ സജ്ന ഈ കുട്ടി ഫിദ " രണ്ട് പേരും അവനെ നോക്കി ചിരിച്ചു.

"ഈ കുട്ടിക്ക് നാവില്ലേ? ഇവൾടെ പേര് ഇവൾ പറയട്ടെ" ഫിദയെ നോക്കി നാസർ പറഞ്ഞു. ഫിദ

💬 Comments

View all comments