0%

Chapter Title : ഉസ്താദ് ഒരു ക്ലീഷേ കഥ 1 [Mallu Story Teller]

Author : MALLU STORY TELLER Read All Parts 2.7K

നിന്ന് വിയർക്കാൻ തുടങ്ങി

"അയ്യോ ഉസ്താദേ ഇവൾക്ക് മിണ്ടാൻ പറ്റൂല്ല.... ജന്മനാ പൊട്ടത്തി ആണ് " സജ്നയുടെ മറുപടി കേട്ട് ഫിദ അവളുടെ കാലിൽ ചവിട്ടി .

" ഉസ്താദേ എനക്ക് മിണ്ടാൻ പറ്റും ഇവൾ കളളം പറയുന്നതാണ് " ഫിദയുടെ മറുപടി കേട്ട് നിസാറിന് ചിരി അടക്കാൻ കഴിഞ്ഞില്ല. തല കസേരയിലേക്ക് വെച്ച് കൊണ്ട് ലവൻ ചിരി തുടർന്നു.

കോഴി കരയുന്നത് പോലെ ഉള്ള അവന്റെ ചിരി കേട്ട സജ്ന ഫിദയുടെ അടുത്തേക്ക് ചേർന്ന് നിന്ന് ചെവിയിൽ പറഞ്ഞു:

"എടീ ഇയാൾ എന്ത് ദുരന്തം ആണ്? ഇങ്ങനെ ചിരിക്കാൻ ഈടെ ഇപ്പ എന്താ ഉണ്ടായെ? ആംബുലൻസ് വിളിക്കണ്ടി വരോ?"

" എനിക്കറിഞ്ഞൂടാ .... ഇനി ഭ്രാന്താണോ ? ദേ ദേ ആള് നോക്കണ്... "

സിരിച്ച് സിരിച്ച് ചാവാറായ നാസറിനെ നോക്കി അവർ മുഖത്ത് ചിരി വരുത്തി നിന്നു.

"നിങ്ങള് രണ്ടാളും കൊള്ളാം കെട്ടോ..... അല്ല ഷാജിത ... "

"ഷാജിത അല്ല ഉസ്താദേ... സജ്ന സജ്ന " സജ്ന ഇടപ്പെട്ടു.

"ആ സജ്ന, നിനക്ക് ഞാൻ കല്യാണം കഴിച്ചോ എന്നറിയണം അല്ലേ? എന്തിനാ അത് ?" താൻ ഇന്നലെ എറിഞ്ഞതിൽ ഇയാൾ കൊത്തി എന്ന അർഥത്തിൽ സജ്ന ഫിദയുടെ കാലിൽ ഒന്ന് തട്ടി.

" അതോ ? അത് .....അത് ന്റെ വല്യമായിക്ക് വേണ്ടി ഉസ്താദിനെ ആലോചിക്കാൻ വേണ്ടി ആണ്. " തപ്പി പിടിച്ച് സജ്ന അടിച്ച് വിട്ടു.

"മാഷാ അള്ളാഹ് , നല്ല കാര്യം. ഇപ്പോൾ എന്താണ് നിനക്ക് സംശയം ?" ഇത്

💬 Comments

View all comments