Chapter Title : ഉത്സവകാലം ഭാഗം 3 [ജർമനിക്കാരൻ]
കടന്നു. രാവിലെ ആയതിനാൽ കഴിക്കാനായി അധികം പേരുണ്ടായിരുന്നില്ല ഉള്ളവരെല്ലാം ആ വലിയ പന്തലിൽ ഇട്ടിരുന്ന ആറു വരികളിലായി ഇരുന്നു. അമ്പലത്തിലെ കാര്യക്കാരും, വെയ്റ്റ് പിടിച്ചു നിക്കുന്ന അമ്മാവന്മാരും, തന്ത്രി മാരും ഒഴികെ ബാക്കി എല്ലാവരും ഇരുന്നിരുന്നു. കുറച്ചു പേര് തിരികെ വീട്ടിലേക്ക് പോയി. ഞാൻ കലവറയിൽ എടുത്ത് കൊടുക്കാൻ കൂടി ഷിബു വിളമ്പാനും. വിളമ്പുന്നതിന്റെ ഇടക്ക് ഷിബു ഓടി എന്റെ അടുത്ത് വന്നു. അളിയാ കാലത്ത് തന്നെ നിനക്ക് വള്ളി വന്നിട്ടുണ്ട് .
ഞാൻ: എന്താടാ?
ഷിബു : ഞാൻ പറയുന്ന രണ്ടിടത്തേക്കും നീ നേരിട്ട് നോക്കരുത്. നീ ആവണി ഇരിക്കുന്ന കണ്ടോ
ഞാൻ ഇടങ്കണ്ണിട്ട് നോക്കി: കണ്ടു. എന്താടാ?
ഷിബു: അപ്പുറത്തെ വരിയിൽ ആവണിക്ക് നേരെ അവൾക്ക് പുറം തിരിഞ്ഞു ഇരുന്നു നിന്നെ നോക്കുന്നത് ആരാ എന്ന് മനസിലായോ?
ഒരു നിമിഷം എന്റെ ഉള്ളിൽ വെള്ളിടി വെട്ടി
എന്റെ പൂർവ്വ കാമുകിയും ആവണി ആജന്മ ശത്രു ആയി പ്രഖ്യാപിച്ചിട്ടുള്ളതുമായ അമ്പലം പ്രസിഡന്റ് കൃഷ്ണേട്ടന്റെ മകൾ അശ്വതി.
അളിയാ ഈ സാധനം ഇപ്പോ എവിടന്നു എഴുന്നള്ളി
ഷിബു : അതൊന്നും അറിയാൻ പാടില്ല ഞാൻ ഇപ്പൊ കണ്ടുള്ളു
അശ്വതിയും ആവണിയും കണ്ണിനു നേരെ കണ്ടാൽ അലമ്പാണ്. വലിയ കൂട്ടായിരുന്നു രണ്ടാളും ഒരേ ബഞ്ചിൽ അടുത്ത് ആയിരുന്നു ഇരുന്നിരുന്നത്. ഞാനും ആവണിയും ഷിബുവും ഒന്നിച്ചാണ് പ്ലസ് ടു വരെ പഠിച്ചത് ഹൈ സ്‌കൂളിൽ എട്ടിൽ വച്ച് അശ്വതി ഞങ്ങൾക്കൊപ്പം ചേർന്നു. അവളും ഞാനും പ്ലസ് വണ്ണിൽ പഠിക്കുമ്പോൾ ആണ് പരസ്പരം ഇഷ്ടമാണെന്ന് പറയുന്നത്. ഒരേ നാട്ടുകാർ ആയതിനാൽ വളരെ രഹസ്യമായിരുന്നു ബന്ധം. ഷിബുവിനൊഴികെ ആർക്കും കാര്യമറിയില്ലായിരുന്നു. വീട്ടിൽ മരണം നടന്നിരിക്കുന്ന സമയത്ത് അശ്വതി വീട്ടിൽ വരുമായിരുന്നു. ഇടക്കൊരു ദിവസം ഞാനാകെ കരഞ്ഞു തളർന്നു ഇരിക്കുമ്പോൾ അവളെന്നെ കെട്ടി പിടിച്ച് ഒന്ന് ചുംബിച്ചു അത് ആവണി കണ്ടു. അതിനു ശേഷം ഞാൻ അവളെ കാണുന്നത് ഇന്നാണ്. എന്താണ് പിന്നീടു അവിടെ നടന്നത് അറിയില്ലെങ്കിലും ജയൻ കൊച്ചച്ചൻ കാര്യമറിയുകയും ഞങ്ങൾ രണ്ടും രണ്ടു വഴിക്കാവുകയും ചെയ്തു. ആവണിയുടെ ഫ്രണ്ട്ഷിപ് മുതലെടുത്തു എന്നു പറഞ്ഞു
💬 Comments
View all comments