0%

Chapter Title : ഉത്സവരാത്രിയിലെ ഉന്മാദലഹരിയിൽ 1 [ANOOP SS]

Author : Anoopss Read All Parts 2.1K

അത് ചികഞ്ഞെടുക്കും എന്ന കാര്യം ഗോകുലിൽ അല്പം ആശങ്ക പടർത്താതിരുന്നില്ല. എന്തായാലും വരുന്നിടത്തു വച്ചുകാണാം. ഉത്സവപരിപാടികൾ തീർന്നു. ഗോകുലിന് അമ്മയുടെ ഫോൺ വിളിയെത്തി. അവൻ അജിത്തിനോട് അമ്മ വിളിച്ചതിനാൽ പോകുന്നെന്ന് പറഞ്ഞു. "എടാ നീ പോ, ഞാൻ അങ്ങോട്ടു വന്നാൽ ശരിയാകില്ല അല്പം ഓവറായൊന്നൊരു സംശയം". "സംശയമല്ല ആയി. ഞാൻ പറഞ്ഞില്ലെന്നേയുള്ളൂ, എന്തായാലും നീ ആരുടേയും മുന്നിൽ ചെന്ന് പെടേണ്ട." "ഏയ് ഇല്ല അതല്ലേ നമ്മൾ ഇങ്ങോട്ടു മാറി നിന്നത്, എന്റെ അമ്മയെയോ അനിയനെയോ കണ്ടാൽ ഇവിടെ ഒരുപാടു പണിയുണ്ട് അതെല്ലാം കഴിഞ്ഞേ വരൂ എന്നു പറഞ്ഞേരെ. അല്ലെങ്കിൽ പണി പാളും." "മ് ... ഞാൻ പറഞ്ഞോളാം, നിന്റെ വക്കാലത്തു എടുത്തു ഇനി എന്നെ കൂടി സംശയിക്കുമോ എന്ന എന്റെ പേടി." "ഓഹ് ഒരു പുണ്യാളൻ വന്നിരിക്കുന്നു, എടാ കോപ്പേ എന്നെക്കൊണ്ടൊന്നും പറയിക്കല്ലേ.." " അയ്യോ ഞാൻ പറഞ്ഞോളാമേ. അപ്പോൾ എല്ലാര്ക്കും ഗുഡ് നൈറ്റ്" ഗോകുൽ അമ്മയുടെയും ബന്ധുക്കളുടെയും അടുത്തെത്തി. അജിത് പറഞ്ഞപോലെ തന്നെ അവന്റെ അമ്മ ജലജച്ചേച്ചിയും അനിയനും അച്ഛമ്മയുമെല്ലാം അവിടെയുണ്ട്. അവനെക്കണ്ടതും ജലജ, "ഡാ അജിത്തെവിടെ?" "അവൻ താമസിക്കും ചേച്ചീ അവിടെ ഒരുപാടു ജോലി ബാക്കിയുണ്ട്. നിങ്ങൾ പൊയ്ക്കോളാൻ പറഞ്ഞു." അവരെല്ലാവരും കൂടി വീട്ടിലേക്കു നടന്നു. ഗോകുലിന്റെ വീടും കുടുംബവീടും കഴിഞാണു അജിത്തിന്റെ വീട്. ഗോകുലിന്റെ വീടിനടുത്തെത്തിയപ്പോൾ അവന്റെ 'അമ്മ ഗിരിജടീച്ചർ പറഞ്ഞു "മോനെ നീ ഇവരെ വീട്ടി കൊണ്ട് വിട്ടിട്ടു വാ, നല്ല ഇരുട്ടല്ലേ". അങ്ങനെ അവൻ മറ്റുള്ളവരോടൊപ്പം പോയി. മാമിയെയും മറ്റും വീട്ടിലാക്കി അവൻ അജിത്തിന്റെ വീട്ടിലേക്കു അവരോടൊപ്പം നടന്നു. "മോനെ

💬 Comments

View all comments