Chapter Title : ഉത്സവരാത്രിയിലെ ഉന്മാദലഹരിയിൽ 1 [ANOOP SS]
അവൻ അജിത്തിനെ വിളിച്ചു. ഫോൺ ബെല്ലടിക്കുന്നുണ്ടെങ്കിലും മറുപടി ഇല്ലാതെ വന്നപ്പോൾ പലതവണ ശ്രമിച്ചു, പരാജയപ്പെട്ടപ്പോൾ അവന്റെ വീട്ടിലേക്കു പോകാൻ തീരുമാനിച്ചു. വീടിനു മുന്നിൽ ചെന്ന് ബെല്ലടിച്ചു, അല്പം കഴിഞ്ഞപ്പോൾ ജലജേച്ചി വന്നു കതകു തുറന്നു. "ആഹ്.. ഗോകുലോ? മോൻ കയറി വാ." "അജിത്തെവിടെ ചേച്ചീ, വിളിച്ചിട്ടു ഫോൺ എടുക്കുന്നില്ല" "അയ്യോ മോനായിരുന്നോ വിളിച്ചത് ഫോൺ ഇവിടെയുണ്ട്, നേരത്തെ ബെല്ലടിക്കുന്നത് കേട്ടു. മറ്റാരെങ്കിലും ആയിരിക്കുമെന്ന് കരുതി ഞാൻ നോക്കിയില്ല. അവൻ ഇവിടെയില്ല കുറച്ചുമുന്നേ അമ്മയെയും കൊണ്ട് ഡോക്ടറെ കാണിക്കാൻ പോയി, അവർക്കു ഒരു തലചുറ്റൽ. രണ്ടു ദിവസമായി തുടങ്ങിയിട്ട്. നാല് മണിക്കേ ഡോക്ടർ വരുകയുള്ളു. ഞാനും അവനും കൂടി പോകാമെന്നു കരുതിയതാണ് പക്ഷെ ഇളയവൻ സ്കൂളിൽ നിന്നു വരുമ്പോൾ ചോറുകൊടുത്തു പഠിക്കാൻ പറഞ്ഞുവിടണം. അല്ലെങ്കിൽ അവൻ ഭയങ്കര ഉഴപ്പനാണ്. അങ്ങനെ അവൻ മാത്രം പോയി. ഫോൺ കൂടെ കൊണ്ടുപോകാൻ മറന്നെന്നു തോന്നുന്നു." "നീ കുറ്റിയടിച്ചപോലെ നിൽക്കാതെ അവിടെ ഇരിക്കെടാ. ഇപ്പോൾ ഇങ്ങോട്ടൊന്നും കാണാനില്ലല്ലോ? എന്തുപറ്റി?" "ഓ ഒന്നുമില്ല ചേച്ചി സമയമില്ല, പിന്നെ അവനെ എന്നും വൈകിട്ടു കാണാറുണ്ട്. അതാ ഇങ്ങോട്ടിറങ്ങാത്തത്." " നീ ഇന്ന് ഇങ്ങോട്ടു വന്നത് നന്നായി, എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്." "എന്താ ചേച്ചി പ്രശ്‍നം?" "അങ്ങനെ വലിയ പ്രശ്നമൊന്നും അല്ല, ഒരിക്കൽ ഞാൻ നിന്നോട് സൂചിപ്പിച്ചിരുന്നു അവൻ സമയത്തു വീട്ടിൽ കയറാത്ത കാര്യം, ഓർമ്മയുണ്ടോ?" "ആഹ് കുറച്ചു നാൾ മുന്നേ." "ഇനി ഞാൻ ചോദിക്കുന്ന കാര്യങ്ങൾക്കു നീ സത്യം മാത്രമേ പറയാവൂ. എന്റെ ചില സംശയങ്ങളാണ്. അവനോടു നീ ചോദിക്കുകയും ചെയ്യരുത്. നീ പറഞ്ഞില്ലെങ്കിൽ എനിക്ക് എല്ലാവരോടും പറയേണ്ടി വരും. പിള്ളേരാവുമ്പോൾ കുറച്ചൊക്കെ തരികിടകൾ കാണും അതെനിക്കറിയാം, പക്ഷെ എന്നും ഇങ്ങനെ വിട്ടാൽ പറ്റില്ല." " ചേച്ചി വളച്ചുകെട്ടില്ലാതെ കാര്യം പറഞ്ഞേ എന്നാലല്ലേ മറുപടി പറയാൻ കഴിയു."-മനസ്സിനുള്ളിലെ ആശങ്ക മറച്ചുവച്ചുകൊണ്ട് അവൻ മറുപടി കൊടുത്തു. "എനിക്കൊരു കാര്യം അറിഞ്ഞാൽ മതി, നിങ്ങൾ എന്നുതുടങ്ങി ഈ കള്ളുകുടി?" ഗോകുൽ അറിയാതെ ഒന്ന് ഞെട്ടി, താൻ ആശങ്കപ്പെട്ടതുപോലെ സംഭവിച്ചിരിക്കുന്നു.ചേച്ചി അവന്റെ കള്ളുകുടി മനസ്സിലാക്കിയിരിക്കുന്നു. ഇനിയിപ്പോൾ എന്ത് പറഞ്ഞാലിവർ
💬 Comments
View all comments