Chapter Title : ഉത്തരാസ്വയംവരം 1 [കുമ്പിടി]
പൊട്ടിപ്പെണ്ണിന്റെ അറിവില്ലായ്മയായി കണ്ട് എന്നോട് പൊറുക്കണം. അവൾ അമ്മയുടെ കാലിൽ വീണു.. ഞാൻ ഇനി എന്നും അമ്മയുടെ നല്ല മരുമകളായ് ജീവിച്ചോളാം... അമ്മ അവൾ എണീപ്പിച്ചു.. അവളുടെ കണ്ണുകൾ തുടച്ചുകൊണ്ട് അവളുടെ ആവാക്കു തിരുത്തി..) മകളായി....
രണ്ടുപേരും മുറുക്കെ കെട്ടിപിടിച്ചു.. കരഞ്ഞു.
ഇത് കണ്ട എനിക്ക് സന്തോഷം കൊണ്ട് തുള്ളി ചാടാൻ തോന്നി. എനിക്ക് ആ സന്തോഷം കരച്ചിലായി പുറത്തുവന്നു. അങ്ങനെ ആദ്യമായികരഞ്ഞു കൊണ്ട് ഞാൻ ചിരിച്ചു......
(അമ്മ... അവളോട് പറഞ്ഞു )
"താഴോട്ട് വാ... അടുക്കളയിൽ ഇച്ചിരി പണിയുണ്ട്. അത് പറയാൻ വേണ്ടി വന്നത"
വരമ്മേ അമ്മ നടക് എന്ന് പറഞ് ചിരിച്ചു കൊണ്ട് കണ്ണുകൾ തുടച്..അമ്മയെ മുമ്പിൽ വിട്ട്... അവളും ഇച്ചിരി പയ്യെ നടന്നു.....
വാതിലിനടുത്തെത്തിയ അവളുടെ കൈക് ഞാൻ പിടിച്ചു.
"എന്തെ"
എന്ന് കരഞ്ഞു കലങ്ങിയ കണ്ണുകളായി അവൾ എന്നോട് ചോദിച്ചു..
" ഇനി എന്നും എന്റെ കൂടെ കാണുമൊ"
അവളുടെ കണ്ണുകളിലേക്ക് നോക്കി. ഞാൻ തൊണ്ട ഇടാറില ചോദിച്ചു...
മ്മ്മ്.... എന്നും...
( നാണിച്ച ചിരി തന്ന്. എന്റെ കയ്യിലെ പിടി വീടീച് അവൾ താഴേക്കു ഓടി )
ഹോ......
നല്ലൊരു ദീർഘ ശ്വാസം വിട്ട്...
ഞാനാ ബാൽക്കണിയിലേക് പോയി. കൈ വിടർത്തി നിന്ന്... ഒന്നുച്ചതിൽ കാറാൻ തോന്നി... സന്തോഷം കൊണ്ട്......
ഇനി അവളെ വിഷമിപ്പിക്കില്ല... ഞാൻ ഉറച്ച തീരുമാനം എടുത്തു.....
അങ്ങനെ സമയം മുമ്പോട്ടു പോയി.
ഞാൻ ചാരു കസേരയിൽ. വന്നിരുന്നപ്പോ അമ്മ ചായയുമായി അങ്ങോട്ട് വന്ന്
" അവളെ നമ്മടെ കൃഷ്ണന്റെ അമ്പലത്തിൽ ഒന്ന് കൊണ്ട് പോകാവോ ദീപാരാധനയ്ക്ക്...
💬 Comments
View all comments