Chapter Title : ?ഉയർത്തെഴുനേൽപ്പ് ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007]
പൈലറ്റ് നൽകി . മൂന്ന് സീറ്റ് ഉള്ള റോ ആണ് . വിന്ഡോ സീറ്റിൽ അവളും നടുക്കിലെ സീറ്റിൽ ഞാനും . അടുത്ത സീറ്റ് കാലി ആണെന്ന് തോന്നി . സമയം രണ്ടെ അന്പത്
ഞാൻ സീറ്റിൽ ഇരുന്നു സീറ്റ് ബെൽറ്റ് ഇട്ടു . അവൾ ആദ്യം തന്നെ ബെൽറ്റ് ഒക്കെ ഇട്ടിരിക്കുകയായിരുന്നു
'പറയടോ , എന്തൊക്കെയാ വിശേഷങ്ങൾ ? '
'സുഖം , അല്ലാ, ഹരിയേട്ടൻ ഇപ്പൊ ഖത്തറിൽ ആണോ'
'അല്ലല്ലോ , ഞാൻ ഒമാനിൽ തന്നെ , പക്ഷെ ഇപ്പൊ നാട്ടില്നിന്നാണ് വരുന്നത്'
'അതെയോ , എന്നിട്ടു ഞാൻ എയർപോർട്ടിലും ഫ്ലൈറ്റിലും ഒന്നും കണ്ടില്ലലോ ,ഈ എയർപോർട്ടു പോലെ അല്ലല്ലോ കോഴിക്കോട് ,എന്തായാലും കാണേണ്ടതല്ലേ'
അവൾ ആശ്ചര്യത്തോടെ ചോദിച്ചു .
' ഞാൻ കൊച്ചിയിൽ നിന്നാ കയറിയത്, കോഴിക്കോട് നിന്നു ടികെറ്റ് കിട്ടിയില്ല '
'അത് ശെരി'
'ഞാൻ ഇവിടെ ഏകദേശം പത്തുമണിക്ക് എത്തിയിട്ടുണ്ട്, കാലിക്കറ്റ് ഫ്ലൈറ്റ് ലാൻഡ് ചെയ്തത് സ്‌ക്രീനിൽ കണ്ടിരുന്നു, അതിൽ ഇങ്ങനെ ഒരു സർപ്രൈസ് ഉണ്ടാവും എന്ന് തീരെ പ്രതീക്ഷിച്ചില്ല'
ഞാൻ മെല്ലെ ഒന്ന് ചിരിച്ചു, അവളും .അതിനിടയിൽ ഞാൻ അവളെ നന്നായി ഒന്ന് സ്കാൻ ചെയ്യാൻ മറന്നില്ല . പെണ്ണ് ഇന്നോ ഇന്നലെയോ പാർലറിൽ പോയി നന്നായി ഒന്ന് മിനുങ്ങിയിട്ടുണ്ട്. അത് മുഖത്തു വ്യക്തമായി കാണാം . അന്നും ഇന്നും മുടിയഴക് അതെ പോലെ കാത്തു വച്ചിരിക്കുന്നു . നാട്ടിൽനിന്നും അവസാനം കണ്ടപ്പോൾ ഉള്ള ലുക്കൊക്കെ മാറി ഒരു പത്രാസുകാരി ആയിരിക്കുന്നു . ബ്രൗൺ കളർ പലാസോ പാന്റും
💬 Comments
View all comments