Chapter Title : ?ഉയർത്തെഴുനേൽപ്പ് ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007]
ഒരു ട്വിസ്റ്റ് ആയി , ല്ലേ ?'
'ആയോന്നോ, ഞാൻ ശെരിക്കും ഞെട്ടി ഇരിക്കുകയാണ് . എന്താ ഇപ്പൊ പറയാ'
'ഉം, ഞാനും'
ഇതിനിടയില്‍ ഫ്ലൈറ്റ് റൺവേയിലേക്ക് കയറിയിരുന്നു . പൈലറ്റ് ടേക്ക് ഓഫ് ചെയ്യുകയാണെന്ന നിര്‍ദേശം തന്നു . അവള്‍ പുറത്തേ കാഴ്ചകളില്‍ കണ്ണും നട്ടിരിപ്പാണ് . ഫ്ലൈറ്റ് വേഗത്തില്‍ ചലിച്ചു തുടങ്ങി . ഞാന്‍ രണ്ടു ഹാന്‍ഡ് റെസ്റ്റുകളിലും മുറുകെ പിടിച്ച് പുറത്തേക്ക് നോക്കി ഇരുന്നു .
നിമിഷ നേരം കൊണ്ട് തന്നെ ഫ്ലൈറ്റ് അതിന്റെ പറന്നുയാരന്‍ ഉള്ള വേഗത കൈവരിച്ചു . ഈ സമയം അവളുടെ ഇടതു കൈ എന്റെ കൈക്കു മുകളില്‍ പതിച്ചു . ഫ്ലൈറ്റ് പറന്നുയരുന്ന നിമിഷത്തില്‍ അവള്‍ കൈ എന്റെ കയ്യിനു മുകളില്‍ വല്ലാതെ മുറുകുന്നത് ഞാന്‍ അറിഞ്ഞു .കുറച്ചു നിമിഷങ്ങള്‍ മാത്രം . ശേഷം, അവള്‍ കൈ പിന്‍വലിച്ചു . ടേക് ഓഫ് സമയത്തുണ്ടായ ഭയത്താല്‍ പിടിച്ചതാണ് .
അവള്‍ പുറത്തെ കാഴ്ചകളില്‍ തന്നെ ആയിരുന്നു . ഫ്ലൈറ്റ് എകദേശം ഹൈറ്റിൽ എത്തി . പുറത്തു ഇപ്പോള്‍ കാഴ്ചകള്‍ ഒന്നും ഇല്ല, കൂരാ കൂരിരിട്ടു മാത്രം .
കാഴ്ചകളൊക്കെ എങ്ങനുണ്ട് ? ഞാന്‍ ചോതിച്ചു
'അടിപൊളി ,ലാൻഡ് ചെയ്യുന്ന സമയത്തും കുറച്ചു കണ്ടിരുന്നു’
'ഉം, ദുബൈക്ക് മുകളിലൂടെ ആണ് പോകുന്നതെങ്കില്‍ ഇതിനേക്കാള്‍ നല്ല വ്യൂ ഉണ്ടായിരുന്നു. പക്ഷേ ബാന്‍ കാരണം ഇപ്പോ ഫ്ലൈറ്റ് ചുറ്റിയാണ് പോകുന്നത് .'
'അതെയോ , ജസ്റ്റ് മിസ്സ് ല്ലേ '
'ഏറെ കുറെ '
'ഹഹ '
ഫ്ലൈറ്റില്‍ വെളിച്ചം വന്നു
💬 Comments
View all comments