Chapter Title : ?ഉയർത്തെഴുനേൽപ്പ് ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007]
. സീറ്റ് ബെല്‍ട്ട് ഒഴിവാകന്‍ ഉള്ള സിഗ്നെല്‍ കിട്ടിയപ്പോള്‍ ഞാന്‍ മെല്ലെ ആ കുരുക്ക് അങ്ങ് ഒഴിവാക്കി .
'വീട്ടില്‍ എന്തൊക്കെയാണ് വിശേഷം ? അച്ചന്റെ അസു എങ്ങനെ ഉണ്ട് ?'
'വീട്ടില്‍ സുഖം , അച്ഛന് കുറവുണ്ട് .ഇപ്പോള്‍ വീട്ടിൽ തന്നെ ആണ് , ജോലിക്കു പോവറില്ല്യ .'
'ഏട്ടന്‍ ?'
'അവന്‍ സൌദിയില്‍ തന്നെ'
സംസാരത്തിനിടക്ക് അവളുടെ കഴുത്തില്‍ കിടന്നിരുന്ന സ്വര്‍ണ മാലയില്‍ എന്റെ ശ്രദ്ധ പതിഞ്ഞു . അതിൽ അണിഞ്ഞിരിക്കുന്ന താലി കാണാൻ ചെറിയോരു ആകാംഷ . വീട്ടിലെ വിശേഷം പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയില്‍ ഞാന്‍ അവളുടെ നെഞ്ചില്‍ ഒന്നു ശ്രേദിച്ചു നോക്കി . ഇല്ല ,അവള്‍ ധരിച്ച സ്കാര്‍ഫ് കാരണം ഒന്നും കാണുന്നില്ല .
കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരുന്നു അവളുടെ വിവാഹം , എന്നെ വിളിച്ചതാണ് .ആ കാഴ്ച കാണാൻ ഉള്ള ത്രാണി ഇല്ലാത്തതു കൊണ്ട് ഞാൻ പോയില്ല
'എന്ത് പറ്റി ?' അവള്‍ ചോതിച്ചു
'ഹെയ്യ് ഒന്നുമില്ല . ചുമ്മാ '
ഞാന്‍ നോക്കിയത് അവള്‍ ശ്രേദിച്ചോ………
ആ, പോട്ട് പുല്ല് .
' എടോ , ഞാന്‍ ഒന്നു ബത്റൂമില്‍ പോയി വരാം, കുറെ നേരായി പിടിച്ച് വക്കാന്‍ തുടങ്ങീട്ട് '
ഞാന്‍ മെല്ലെ എഴുന്നേറ്റു
'ഞാനും വരുന്നു , എനിക്കും ഒന്നു ഫ്രെഷ് ആവണം ' അവളും കൂടെ എഴുന്നേല്‍ക്കാന്‍ തയ്യാറായി .
'എന്നാല്‍ വാ ,'
ഞാന്‍ പുറകിലെ ബാത്റൂം ലക്ഷ്യമാക്കി നടന്നു , പിന്നാലേ അവളും . ഫ്ലൈറ്റ് പറന്നുയര്‍ന്നിട്ടു എകദേശം ഒരുമണിക്കൂര്‍ ആകുന്നതെ ഉള്ളൂ .
💬 Comments
View all comments