Chapter Title : ?ഉയർത്തെഴുനേൽപ്പ് ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007]
പിറകിലേക്ക് പോകുമ്പോള്‍ സീറ്റ് കുറെ ഒഴിഞ്ഞു കിടക്കുകയാണ് .എന്നാല്‍ ആളില്ല എന്നും പറയാന്‍ പറ്റില്ല .
ബാത്റൂം രണ്ടും ഒഴിഞ്ഞു കിടക്കുകയായിരുന്നു . ആദ്യത്തേതില്‍ അവളോടു കയറാൻ പറഞ്ഞിട്ടു ഞാന്‍ അടുത്ത ബാത്റൂമിലേക്കു കയറി .
ആസ്വതിച്ച് മൂത്രാമൊഴിക്കുന്നതിനിടയില്‍ മുകളിലേക്കു നോക്കി ചെറുതായൊന്ന് പുഞ്ചിരിച്ചു . 2012 മാര്‍ച്ച് മാസം അവസാനം ആയിരുന്നു ഞങ്ങള്‍ അവസാനമായി പരസ്പരം കണ്ടത് ,അങ്ങനെ അല്ല . ഞാന്‍ അവസാനത്തെ കയ്യെന്ന നിലയില്‍ കാണാന്‍ പോയതാണ് . അന്ന് നടന്ന സംഭവം ഇപ്പോളും എന്റെ കന്മുണില്‍ തെളിഞ്ഞു നില്‍പ്പുണ്ട് ....കണ്ണുനീര്‍ തുടച്ചാണ് അന്ന് അവിടെ നിന്നും പോരുന്നത് .
2012 ജൂലൈ മാസം ഞാന്‍ പ്രാവസലോകത്തേക്ക് കാലെടുത്തു വച്ചു . ജോലിയെല്ലാം ശെരിയായി അവളെ വീണ്ടും പ്രൊപ്പോസ് ചെയ്തപ്പോൾ നടക്കില്ല എന്നവൾ തീർത്തു പറഞ്ഞു. ഒരുപാട് കഷ്ട്ടപ്പെട്ടെങ്കിലും അവസാനം ഒരു നിലക്കെത്തി . ഒരിയ്ക്കലും സ്വപ്നം കാണാത്ത ഒരു നിലക്ക് . .. . . . . . . . .
അതിനു ശേഷം പല തവണ അവൾ അറിയാതെ ഞാൻ അവളെ കണ്ടു . അവസാനമായി കണ്ടത് ഒരു മാസം മുൻപ് ആണ് .
ഫ്ലഷ് ചെയ്തു മുഖം കഴുകി തുടച്ച് ഞാന്‍ പുറത്തേക്കിറങ്ങി . അവളെ കണ്ടില്ല . അവള്‍ കയറിയ ബാത്റൂമിന്റെ പുറത്തു അവളെ കാത്തു നിന്നു . കുറച്ചു കഴിഞ്ഞപ്പോള്‍ വാതില്‍ തുറക്കപ്പെട്ടു . സ്കാര്‍ഫ് കൊണ്ട് മുഖം തുടച്ചുകൊണ്ട് അവള്‍ പുറത്തേക്ക് വന്നു , ഉള്ളിലേക്ക് കയറിയപ്പോള്‍ സ്കാര്‍ഫ് കഴുത്തില്‍ ചുറ്റി
💬 Comments
View all comments