Chapter Title : ?ഉയർത്തെഴുനേൽപ്പ് ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007]
ഞങ്ങൾ രണ്ടു പേരും ബാത്‌റൂമിൽ പോയി ഫ്രഷ് ആയി വന്നു . ലാൻഡ് ചെയ്യാൻ ഇനി ഒരു മണിക്കൂർ കൂടി ഉള്ളു . ഇനി ഉറങ്ങണ്ട .
'അല്ലടോ , അപ്പൊ ഇനി എങ്ങനെയാ , താമസം എവിടെ ആണ് ? എയർ പോർട്ടിൽ കൂട്ടാൻ ആരാ വരുക .'
ആദ്യം ചോദിക്കേണ്ടിയിരുന്ന കാര്യങ്ങൾ എല്ലാം അപ്പോളാണ് എനിക്ക് ഓര്മ വന്നത് .
'കൂട്ടാനൊന്നും ആരും വരില്ല . ടാക്സി വിളിച് ചെല്ലാൻ ആണ് അവർ പറഞ്ഞത് . അവിടെ ഓഫീസിൽ ചെന്ന് ലെറ്റർ കാണിച്ചാൽ റൂമിൽ കൊണ്ട് വിടും .അടുത്തു തന്നെ ആണ് റൂം എന്നു പറഞ്ഞു . ക്യാമ്പസ് ആക്കൊമഡേഷൻ ആണ് .'
'ഞാൻ കണ്ടിട്ടുണ്ട് ക്യാമ്പസ് , മുപ്പത് കിലോമീറ്റർ കാണും എയർപോർട്ടിൽ നിന്ന് . സ്കൈ ടവറിന്റെ അടുത്താണ്, പിന്നെ എന്റെ ഊഹം ശെരിയാണെങ്കിൽ എനിക്ക് ബുക്ക് ചെയ്തിരിക്കുന്ന ഹോട്ടൽ യൂണിവേഴ്‌സിറ്റിക്ക് അടുത്ത് തന്നെ ആണ് , അവിടെ എത്തിയാൽ അറിയാം '
'ആണോ , എന്നാൽ രക്ഷപെട്ടു , ഹരിയേട്ടൻ എന്നാ തിരിക്കുന്നെ , '
'ഞാൻ എന്തായാലും രണ്ടാഴ്ച ഇവിടെ കാണും . നിനക്ക് പത്തു ദിവസം എന്നല്ലേ പറഞ്ഞത് '
'അതെ , പക്ഷെ പത്തു വർക്കിംഗ് ഡേയ്സ് ആണ് , 20 നാണു റിട്ടേൺ ടിക്കറ്റ് , അപ്പൊ രണ്ടാഴ്ച ആയില്ലേ '
'ആഹാ , ഞാൻ റിട്ടേൺ എടുത്തിട്ടില്ല, ഒപ്പം തിരിച്ചു പോരാൻ ശ്രെമിക്കാടോ '
ഓക്കെ . എന്തായാലും ഹരിയേട്ടനെ കണ്ടത് ഭാഗ്യമായി '
'ഹഹ ' ഞാൻ ഒന്ന് ചിരിച്ചത് മാത്രേ ഉള്ളു ,
'എന്നെ കൂട്ടാൻ ഒരു സുഹൃത് വരും , അവന്റെ കാറിൽ നിന്നെ ഡ്രോപ്പ് ചെയ്യാം'
'ആണോ, ഏത് ഫ്രണ്ടാ '
'എന്റെ കൂടെ മസ്കറ്റിൽ വർക്ക് ചെയ്തിരുന്നവനാ , ഇപ്പോൾ ഇവിടെ ആണ് . ഒരു വിജയ് , ജാർഖണ്ഡ് കാരൻ ആണ് .'
'ഓ '
'അല്ലടോ , ചോദിക്കാൻ വിട്ടു, ഹസ്സ്?? '
'ആൾക്ക്
💬 Comments
View all comments