Chapter Title : ?ഉയർത്തെഴുനേൽപ്പ് ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007]
ബഹ്‌റൈനിൽ ജോലി കിട്ടി ,അതുകൊണ്ടാ കല്യാണം പെട്ടന്ന് നടത്തിയത് . കല്യാണം കഴിഞ്ഞു ഇരുപത് ദിവസം കഴിഞ്ഞപ്പോ ആളു പോയി . നീട്ടാൻ കുറെ നോക്കി ,പക്ഷെ അവർ സമ്മതിച്ചില്ല '
അത് പറഞ്ഞപ്പോൾ അവളുടെ മുഖം ഒന്ന് വാടിയ പോലെ
ഇടക്ക് പൈലറ്റിന്റെ നിർദ്ദേശം വന്നു , ലാൻഡ് ചെയ്യാൻ ഉള്ള തയ്യാറെടുപ്പിൽ ആണ് , എല്ലാവരും സീറ്റ് ബെൽറ്റ് ധരിക്കണം എന്ന് , സമയം പുലർച്ചെ 3:10 , ഞങ്ങൾ സീറ്റ് ബെൽറ്റ് ഇട്ടു , സീറ്റ് എല്ലാം ശെരിയാക്കി . കുറച്ചു സമയങ്ങൾക്കുള്ളിൽ കരയിലെ വെളിച്ചം കണ്ടു . നിമിഷങ്ങൾക്കുള്ളിൽ ഞങ്ങളുടെ ഫ്ലൈറ്റ് ഓക്‌ലാൻഡ് എയർ പോർട്ടിലെ റൺവെയിൽ പന്നിറങ്ങി .
''''''''''''''''''''''''ഓക്‌ലാൻഡ്''''''''''''''''''''''''
വിമാനം റൺവേ കഴിഞ്ഞു ടാക്സി വേയിലേക്കു കയറി .
'എന്നാലും ഒറ്റയ്ക്ക് ന്യൂ സീലാന്റിലേക്കു വരാൻ കാണിച്ച ധൈര്യം ഉണ്ടല്ലോ … സമ്മതിച്ചിരിക്കുന്നു ''
'ഹഹ , എനിക്ക് കുറച്ചു ലക്ഷ്യങ്ങൾ ഉണ്ട് , അവിടേക്കെത്താൻ കുറച്ചു കൂടി കടമ്പകൾ കടക്കണം , അതിലേക്കുള്ള ആദ്യത്തെ സ്റ്റെപ് ആവട്ടെ ഇത് . ഞാൻ നന്നായി അന്വേഷിച്ചിട്ടാണ്ഇങ്ങോട്ട് ഇറങ്ങി തിരിച്ചത് , പിന്നെ ഇപ്പൊ ഞാൻ ഒറ്റക്കല്ലല്ലോ .. '
അവൾ ചിരിച്ചു .
വിമാനം പാർക്ക് ചെയ്തു , അഞ്ചു മിനിറ്റുകൾക്കുള്ളിൽ യാത്രക്കാർ പുറത്തേക്കു ഇറങ്ങുവാൻ തുടങ്ങി . മുകളിൽ നിന്നും ബാഗും എടുത്ത് ഞങ്ങളും പുറത്തേക്ക് .
എന്റെ മുന്നിലായാണ് അവൾ നടക്കുന്നത് ,പുറത്തിടുന്ന ഒരു ബാഗ് മാത്രമേ അവളുടെ കയ്യിലും ഉള്ളു , ബാക്കി എല്ലാം ലഗേജിൽ വിട്ടതാണ് . പടികൾ ഇറങ്ങി താഴേക്കു നടന്നു.നല്ല തണുപ്പുണ്ട് . ബസിൽ കയറി. ബസ് ഞങ്ങളെ ടെര്മിനലിലേക്കു കൊണ്ടു പോയി .
'ടോ , എനിക്ക് വിസ ഉണ്ട് ,സ്റ്റാമ്പ് ചെയ്തതാ, നീ വിസ സ്റ്റാമ്പ് ചെയ്തിട്ട് പുറത്തു വരുന്ന വഴിക്കു ഞാൻ ഉണ്ടാവും , എനിക്ക് അങ്ങോട്ട് വരാൻ കഴിയില്ല, ഡോക്യൂമെന്റസ് എല്ലാം കയ്യിൽ വെച്ചോ, ഒന്നും വിടേണ്ട .
'ആണോ , നോക്കട്ടെ'
'ഫോണിൽ വൈഫൈ
💬 Comments
View all comments