Chapter Title : ?ഉയർത്തെഴുനേൽപ്പ് ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007]
,ഖത്തർ സമയം ആണ് .ഇനിയും എട്ടു മണിക്കൂർ യാത്ര ഉണ്ടാവും . ഓക്‌ലാൻഡ് സമയം പുലർച്ചെ മൂന്ന് മണിക്കാണ് ലാൻഡിംഗ് .
'ഡോ'
ഞാൻ നിമ്മിയെ ഒന്ന് വിളിച്ചു , കേട്ടില്ല എന്ന് തോന്നിയപ്പോൾ മെല്ലെ ഒന്ന് തോണ്ടി വിളിച്ചു , അവൾ എഴുനേറ്റു .
'നേരം വെളുത്തോ '
'നേരം വെളുത്തിട്ടു ഇപ്പൊ കുറെ നേരം ആയി ' ഞാൻ മറുപടി കൊടുത്തു..
അവൾ ഫോൺ എടുത്ത് സമയം നോക്കി ,
'അതിൽ നോക്കണ്ട, നമ്മൾ പറന്നുയർന്നിട്ടു ഇപ്പോൾ ഏകദേശം എട്ടു മണിക്കൂർ കഴിഞ്ഞു ,ഖത്തർ സമയം പതിനൊന്നു മണി ആയി ,ഓക്‌ലാൻഡ് സമയം വൈകിട്ട് 8 മണിയും . നല്ല ഉറക്കം ആയിരുന്നല്ലോ .വൈൻ തലയ്ക്കു പിടിച്ചോ '
അവൾ ഒന്ന് ചിരിച്ചു
'അല്ല , ഹരിയേട്ടൻ എപ്പോളാ അങ്ങോട്ട് മാറി ഇരുന്നേ ?'ഡ്രസ്സ് ശെരിയാക്കി ഇടുന്നതിനിടക്ക് അവൾ ചോദിച്ചു
'അതോ , നീ നന്നായി ഉറങ്ങിക്കോട്ടെ എന്ന് കരുതി മാറി ഇരുന്നതാ , നിനക്കൊരു അസൗകര്യം ആവണ്ട വിചാരിച്ചു'
'ഓഹോ ' അവൾ എന്നെ ആകുന്ന രീതിയിൽ ആണ് അത് പറഞ്ഞത്
'ഇതൊക്കെ എപ്പോൾ വന്നതാ' നടുവിലെ സീറ്റിന്റെ ടേബിളിൽ ഉണ്ടായിരുന്ന സ്നാക്ക് ബോക്സും വെള്ളവും കണ്ടു അവൾ ചോദിച്ചു
'കുറച്ചു മുന്നേ കൊണ്ട് തന്നതാ , ഞാൻ വാങ്ങി വെച്ചു '
'മ്' അവൾ മൂളി
'ഒന്ന് ഫ്രഷ് ആവണ്ടേ' ഞാൻ ആകെ മുഷിഞ്ഞു ഇരിക്കുകയായിരുന്നു
'വേണം'
ഞാൻ അമിനിറ്റി കിറ്റിൽ നിന്നും ബ്രഷും പേസ്റ്റും എടുത്ത് എഴുനേറ്റു . കൂടെ
💬 Comments
View all comments