Chapter Title : ?ഉയർത്തെഴുനേൽപ്പ് ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007]
അവളും , ബാത്‌റൂമിൽ പോയി നന്നായി ഒന്ന് ഫ്രഷ് ആയി , രാവിലെ കുളിക്കാൻ പറ്റാത്തതിനാൽ ഉള്ള വിഷമം ഉണ്ട് . മുടിയൊക്കെ നന്നായി ഒന്ന് നനച്ചു . പുറത്തു വന്നു , അവൾ പുറത്തു ഇറങ്ങിയിട്ടില്ല . കുറച്ചു സമയങ്ങൾക്കുള്ളിൽ അവൾ വന്നു , മുടിയെല്ലാം പാറി കിടക്കുന്നണ്ട് , കുളിക്കാൻ പറ്റാത്തതിൽ അവൾക്കും വിഷമം ഉള്ളതുപോലെ തോന്നി .ഞങ്ങൾ സീറ്റിലേക്ക് മടങ്ങി
ഞാൻ അവളുടെ അടുത്തായിത്തന്നെ ഇരുന്നു
'കഴിച്ചാലോ' അവൾ ചോദിച്ചു
'ഉം കഴിക്കാം , നല്ല പുട്ടും കടല കറിയും ആണ് ' ഞാൻ ചിരിച്ചുകൊണ്ട് അവളോട് പറഞ്ഞു , പാവം ബോക്സിനുള്ളിൽ ബ്രേക്ഫാസ്റ് ആണെന്ന് കരുതി ചോദിച്ചതാണ്
അവൾക്ക് ഞാൻ ആകിയതാണെന്നു മനസിലായി , കുപ്പി തുറന്നു കുറച്ചു വെള്ളം തുറന്നതിനു ശേഷം അവൾ ഒരു ബോക്സ് എടുത്ത് തുറന്നു ,
'ഹേ, ഇതിൽ ഫുൾ ചോക്കലേറ്റും ബിസ്ക്കറ്റും ആണല്ലോ '
'സ്നാക്സ് ബോക്സ് ആണ്, ബ്രെക്ഫാസ്റ്റാണ് പുലർച്ചക്കു കഴിച്ചത്, '
'കൊള്ളാലോ , ഞാൻ ഇപ്പൊ എണീറ്റല്ലേ ഉള്ളു . ബോക്സിൽ കാര്യായിട്ട് കഴിക്കാൻ ഉള്ളത് എന്തേലും ആകും എന്ന് കരുതി .' ഇതും പറഞ്ഞു അവൾ ബോക്സിലെ ഒരു ബിസ്‌ക്കറ് എടുത്ത് കടിച്ചു
'അടുത്ത ഐറ്റം ഇപ്പൊ വരും '
ഞാൻ ബോക്സിൽ ഉണ്ടായിരുന്ന ജ്യൂസ് കുടിച്ചു ശേഷം ഒരു ബിസ്ക്കറ്റും കഴിച്ചു , അവൾ അതിൽ നിന്നും ഓരോന്നെടുത്ത പൊട്ടിച് തിന്നുന്നത് ഞാൻ നോക്കി . അതിനിടയിൽ എയർ ഹോസ്റ്റസ് ഒരു ബോക്സും കൂടി തന്നു ,
💬 Comments
View all comments