Chapter Title : ?ഉയർത്തെഴുനേൽപ്പ് ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007]
അറേബ്യൻ ചിക്കൻ ഷവർമ ആയിരുന്നു അതിൽ , വലിയ ഒരു ഷവർമ രണ്ടു കഷ്ണം ആക്കി വച്ചിരിക്കുന്നു . അവൾ കണ്ട പ്പാടെ എടുത്ത് അടിക്കാൻ തുടങ്ങി . അവൾക്കു നല്ല വിശപ്പുണ്ട് .അല്ലങ്കിൽ ഇപ്പൊ തിന്ന ചോക്കലേറ്റും ബിസ്ക്കറ്റും ഒക്കെ എവിടെക്കാ പോയത് .
ഞാനും സാവധാനം എന്റെ ഭക്ഷണം കഴിച്ചു . അര മണിക്കൂർ കഴിഞ്ഞപ്പോൾ എയർ ഹോസ്റ്റസ് വന്നു വേസ്റ്റ് എല്ലാം ക്ലിയർ ചെയ്തു .
ഹാവു ,ഇപ്പൊ സമാധാനായി , നല്ല വിശപ്പുണ്ടായിരുന്നു.' കയ്യിലിരുന്ന കുപ്പിയിലെ അവസാന തുള്ളിയും കുടിച്ചു ടേബിളിൽ വെച്ചുകൊണ്ടവൾ പറഞ്ഞു .
'നിന്റെ കഴിക്കൽ കണ്ടപ്പോ എനിക്ക് തോന്നി ,
നേരം ഇരുട്ടി തുടങ്ങുകയായിരുന്നു . ഇനിയും ഏഴു മണിക്കൂർ യാത്ര കൂടി ഉണ്ട് . കുറച്ചു കഴിഞ്ഞപ്പോൾ ഫ്ലൈറ്റിലെ ലൈറ്റ് ഓഫ് ചെയ്തു . ഉറങ്ങാൻ ഉള്ള സമയമാണ് . എനിക്ക് ചെറുതായി തല വേദന തുടങ്ങിരിക്കുന്നു . ഉറക്കം ശെരിയായിട്ടില്ല , വയറിനും ഒരു ശങ്ക . അവളോട് പറഞ്ഞു ഞാൻ ഒന്ന് കൂടെ ബാത്‌റൂമിൽ പോയി വന്നു . അപ്പോളെക്കും അവൾ വീണ്ടും ഉറക്കം പിടിച്ചിരുന്നു .
ശല്യമാവണ്ട എന്ന് കരുതി ഞാൻ നടുവിലെ സീറ്റ് ഒഴിച്ചിട്ട് ആദ്യത്തെ സീറ്റിൽ തന്നെ ഇരുന്നു .
'ഇവിടെ ഇരുന്നോ ഹരിയേട്ടാ' , എനിക്കൊരു കൊഴപ്പോം ഇല്ല്യ ' ഞാൻ തിരിച്ചു വന്ന് ഇരുന്നത് അറിഞ്ഞ അവൾ ശബ്ദം കുറച്ച് എന്നോട് പറഞ്ഞു .
'കുഴപ്പല്യടോ ...,ഞാൻ ഇവിടെ ഇരുന്നോളാം '
'അതെന്തിനാ , എനിക്കൊരു
💬 Comments
View all comments