Chapter Title : ?ഉയർത്തെഴുനേൽപ്പ് ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007]
സെർ '
ഒരു കിളി നാദം, കണ്ണ് തുറന്നു നോക്കിയപ്പോൾ എയർ ഹോസ്റ്റസ് ഫുഡ് കൊണ്ട് വന്നതാണ് . സമയം ഒന്നര ആവുന്നു . ഞാൻ നിമ്മിയെ വിളിച്ചു . അവൾ വേഗം എഴുനേറ്റു , ഭക്ഷണം വേണോ എന്ന് ചോദിച്ചപ്പോൾ വേണം പറഞ്ഞു . ഞങ്ങൾ രണ്ടുപേർക്കുള്ളതും വാങ്ങി . കൂടെ ഓരോ കട്ടൻ ചായയും . ഭക്ഷണം തന്നവർ ട്രോളിയുമായി പിറകിലേക്ക് പോയി , ഏകദേശം അഞ്ചു മണിക്കൂർ ഉറങ്ങി . ചെറിയ ഒരു ഉറക്ക ചടവ് ഉണ്ട് . കുറച്ചു വെള്ളം എടുത്തു കുടിച്ചു .
ട്രേയിൽ കൂടുതൽ ഒന്നും ഇല്ല . രണ്ടു പാൻ കേക്ക് ,ഒരു ക്രോയ്‌സെന്റ് ,പിന്നെ ഒരു ഗ്ലാസ് ജ്യൂസ് .കഴിച്ചു കഴിഞ്ഞു ഞങ്ങൾ രണ്ടു പേരും ബാത്‌റൂമിൽ പോയി ഫ്രഷ് ആയി വന്നു . ലാൻഡ് ചെയ്യാൻ ഇനി ഒരു മണിക്കൂർ കൂടി ഉള്ളു . ഇനി ഉറങ്ങണ്ട .
'അല്ലടോ , അപ്പൊ ഇനി എങ്ങനെയാ , താമസം എവിടെ ആണ് ? എയർ പോർട്ടിൽ കൂട്ടാൻ ആരാ വരുക .'
ആദ്യം ചോദിക്കേണ്ടിയിരുന്ന കാര്യങ്ങൾ എല്ലാം അപ്പോളാണ് എനിക്ക് ഓര്മ വന്നത് .
'കൂട്ടാനൊന്നും ആരും വരില്ല . ടാക്സി വിളിച് ചെല്ലാൻ ആണ് അവർ പറഞ്ഞത് . അവിടെ ഓഫീസിൽ ചെന്ന് ലെറ്റർ കാണിച്ചാൽ റൂമിൽ കൊണ്ട് വിടും .അടുത്തു തന്നെ ആണ് റൂം എന്നു പറഞ്ഞു . ക്യാമ്പസ് ആക്കൊമഡേഷൻ ആണ് .'
'ഞാൻ കണ്ടിട്ടുണ്ട് ക്യാമ്പസ് , മുപ്പത്
💬 Comments
View all comments