0%

Chapter Title : ?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007]

Author : Kambikathakal Read All Parts 712

താഴെയുള്ള ചെറിയ ഒരു പാർക്കിലേക്കാണ് പോയത് . അവിടെ നിന്നാൽ ടൌൺ കാണാം ,കായലിൽ നങ്കൂരമിട്ടിരിക്കുന്ന ബോട്ടുകൾ കാണാൻ നല്ല രസമാണ്  നല്ല വ്യൂ പോയിന്റ് ആണ് . വണ്ടി സൈഡ് ആക്കി ഞങ്ങൾ ഇറങ്ങി . പിറകിലെ സീറ്റിൽ ഒരു വെച്ചിരുന്ന സ്വെറ്റർ എടുക്കാൻ ഞാൻ മറന്നില്ല, നല്ല തണുപ്പുണ്ട്  .

ഞങ്ങൾ സ്പോട്ടിലെത്തി  . നല്ല വ്യൂ ആണെന്നവൾ പറഞ്ഞു . കുറെ ഫോട്ടോസ് എടുത്തു . കുറച്ച്  നടന്നു . ശേഷം പാലത്തിനടിയിൽ പുൽമൈതാനിയിൽ ഒരു ബെഞ്ചിൽ ഞങ്ങൾ ഇരുന്നു . അവൾ കുറച്ച്  ഗ്യാപ്  ഇട്ടാണ് ഇരുന്നത് , അതെനിക്ക് ചെറുതായി ഫീൽ ചെയ്തു  .

പക്ഷെ ഞാൻ പുറത്തു കാണിച്ചില്ല .

'ഒരു ബിയർ കൂടെ ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ' ഞാൻസ്വയം  പറഞ്ഞു

അത് കേട്ട് അവൾ എന്നെ ഒരു നോട്ടം നോക്കി ,

'തൽകാലം  ഇത് കുടിച്ചോ' , അവളുടെ കയ്യിൽ ഉണ്ടായിരുന്ന വെള്ളം കുപ്പി എനിക്ക് നീട്ടി

'അയ്യോ വേണ്ട, നീ തന്നെ വെച്ചോ '

തണുപ്പ് കൂടി വരുന്നു , അവൾ ഫോണിൽ എടുത്ത ഫോട്ടോസ് നോക്കുകയായിരുന്നു . എന്റെ കണ്ണുടക്കിയത് ദൂരെ കാണുന്ന സ്കൈ ടവറിന്റെ മുകളിലാണ് , എന്തോ ഒരു പ്രേത്യേക ഫീൽ.മനസ്സ് അസ്വസ്ഥമായി .

'ഡോ..'

'എന്താ ഹരിയേട്ടാ ' അവൾ വിളി കേട്ടു

'നമ്മൾ അവസാനമായി കണ്ടത് എന്നാണെന്നു ഓർമ്മയുണ്ടോ ?'

'ഉം , അന്ന് റെയിൽവേ സ്റ്റേഷനിൽ വച്ചല്ലേ '

'അതെ, എട്ടു വര്ഷം കഴിഞ്ഞു , അന്ന് നീ കോളേജിൽ ലാസ്റ്റ്  ഇയർ ആയിരുന്നു '

'എനിക്കോർമയുണ്ട് ഹരിയേട്ടാ ..'

'ഉം , എത്ര പെട്ടന്നാ സമയം പോയത് ല്ലേ '

‘അതെ’

'ഞാൻ ഒരു കാര്യം ചോദിക്കട്ടെ '

'എന്താ, ചോദിക്ക് '

'നമ്മൾ എന്തിനാടോ പിരിഞ്ഞത് , എങ്ങനെ നോക്കിയിട്ടും നീ പറഞ്ഞ കാരണങ്ങൾ എനിക്ക് ഉൾകൊള്ളാൻ  ആവുന്നില്ല'

'ഇനി ഇപ്പൊ അതൊക്കെ ഓർത്തിട്ടെന്തിനാ, എന്റെ തെറ്റായിരുന്നു ,എനിക്ക് ഹരിയേട്ടനെ  മനസ്സിലാക്കാൻ ആയില്ല '

'അതല്ലെടോ ,

💬 Comments

View all comments