Chapter Title : ?ഉയർത്തെഴുനേൽപ്പ് ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007]
നിമിഷങ്ങൾ അവിടെ ചിലവഴിച്ച് ഞങ്ങൾ തിരിച്ചു നടന്നു , ഉച്ചക്ക് ഭക്ഷണം കഴിച്ച അതെ സ്ഥലത്തു നിന്ന് തന്നെ ഡിന്നറും കഴിച്ചു .
'എന്തെങ്കിലും വാങ്ങാൻ ഉണ്ടോ എന്ന് ഞാൻ അവളോട് ചോദിച്ചപ്പോൾ ഒന്നും ഇല്ല എന്നവൾ മറുപടി നൽകി ,
എന്നാലും അടുത്ത് കണ്ട സൂപ്പർ മാർകെറ്റിൽ കയറി നല്ല കുറച്ചു ബിസ്കറ്റും ചോക്കലേറ്റും കുറച്ചു ഫ്രൂട്സും ഞാൻ വാങ്ങി അവൾക്കു നൽകി .
'നാളെ എപ്പോളാ ക്ലാസ് '
'രാവിലെ ഒൻപത് മുതൽ വൈകീട്ട് നാല് വരെ'
'ആ ,ഭക്ഷണം അവിടെ കിട്ടുമോ?'
'അറിയില്ല, നാളെ എന്തായാലും ഇതിൽനിന്നും എന്തെങ്കിലും കൊണ്ടു പോകാം' അവൾ കയ്യിൽ പിടിച്ചിരിക്കുന്ന കവർ നോക്കി പറഞ്ഞു
'ഉം'
ഞങ്ങൾ അവളുടെ താമസ സ്ഥലത്തു എത്തിയിരുന്നു ,
'എന്നാൽ വിട്ടോ , നാളെ രാവിലെ പോവാൻ ഉള്ളതല്ലേ, ക്ഷീണം ആവണ്ട 'ഞാൻ പറഞ്ഞു
'ഉം , ഹരിയേട്ടനും റൂമിലേക്കല്ലേ '
'അതെ , ഇനി നേരമൊന്നു വെളുത്താലെ മൊത്തത്തിൽ ഒന്ന് ശെരിയാവുള്ളൂ '
'മ് ,എന്ന ശെരി , ഗുഡ് നൈറ്റ്,ഞാൻ അകത്തേക്ക് കയറട്ടെ ട്ടോ '
'ഗുഡ് നൈറ്റ് , നാളെ കാണാം '
ഞാൻ അവിടെനിന്നു തിരിച്ചു നടന്നു , വഴിയിൽ കണ്ട ഒരു ബിയർ പാർലറിൽ കയറി രണ്ടു ഹെനിക്കൻ ബിയറും കഴിച്ചു.. ഹോട്ടലിൽ എത്തി കുളിച്ചു,വീണയെ വിളിച്ച് കുറച്ചു നേരം സംസാരിച്ച് കിടന്നു .
ജൂലൈ-11-2019
രാവിലെ എട്ടുമണി ആയപ്പോൾ എണീറ്റു . റൂം സർവീസിൽ വിളിച്ച് ചായ ഓർഡർ ചെയ്തു , ശേഷം
💬 Comments
View all comments