Chapter Title : ?ഉയർത്തെഴുനേൽപ്പ് ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007]
വെച്ചിരുന്ന സ്വെറ്റർ എടുക്കാൻ ഞാൻ മറന്നില്ല, നല്ല തണുപ്പുണ്ട് .
ഞങ്ങൾ സ്പോട്ടിലെത്തി . നല്ല വ്യൂ ആണെന്നവൾ പറഞ്ഞു . കുറെ ഫോട്ടോസ് എടുത്തു . കുറച്ച് നടന്നു . ശേഷം പാലത്തിനടിയിൽ പുൽമൈതാനിയിൽ ഒരു ബെഞ്ചിൽ ഞങ്ങൾ ഇരുന്നു . അവൾ കുറച്ച് ഗ്യാപ് ഇട്ടാണ് ഇരുന്നത് , അതെനിക്ക് ചെറുതായി ഫീൽ ചെയ്തു .
പക്ഷെ ഞാൻ പുറത്തു കാണിച്ചില്ല .
'ഒരു ബിയർ കൂടെ ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ' ഞാൻസ്വയം പറഞ്ഞു
അത് കേട്ട് അവൾ എന്നെ ഒരു നോട്ടം നോക്കി ,
'തൽകാലം ഇത് കുടിച്ചോ' , അവളുടെ കയ്യിൽ ഉണ്ടായിരുന്ന വെള്ളം കുപ്പി എനിക്ക് നീട്ടി
'അയ്യോ വേണ്ട, നീ തന്നെ വെച്ചോ '
തണുപ്പ് കൂടി വരുന്നു , അവൾ ഫോണിൽ എടുത്ത ഫോട്ടോസ് നോക്കുകയായിരുന്നു . എന്റെ കണ്ണുടക്കിയത് ദൂരെ കാണുന്ന സ്കൈ ടവറിന്റെ മുകളിലാണ് , എന്തോ ഒരു പ്രേത്യേക ഫീൽ.മനസ്സ് അസ്വസ്ഥമായി .
'ഡോ..'
'എന്താ ഹരിയേട്ടാ ' അവൾ വിളി കേട്ടു
'നമ്മൾ അവസാനമായി കണ്ടത് എന്നാണെന്നു ഓർമ്മയുണ്ടോ ?'
'ഉം , അന്ന് റെയിൽവേ സ്റ്റേഷനിൽ വച്ചല്ലേ '
'അതെ, എട്ടു വര്ഷം കഴിഞ്ഞു , അന്ന് നീ കോളേജിൽ ലാസ്റ്റ് ഇയർ ആയിരുന്നു '
'എനിക്കോർമയുണ്ട് ഹരിയേട്ടാ ..'
'ഉം , എത്ര പെട്ടന്നാ സമയം പോയത് ല്ലേ '
‘അതെ’
'ഞാൻ ഒരു കാര്യം ചോദിക്കട്ടെ '
'എന്താ, ചോദിക്ക് '
'നമ്മൾ എന്തിനാടോ പിരിഞ്ഞത് , എങ്ങനെ
💬 Comments
View all comments