Chapter Title : ?ഉയർത്തെഴുനേൽപ്പ് ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007]
നോക്കിയിട്ടും നീ പറഞ്ഞ കാരണങ്ങൾ എനിക്ക് ഉൾകൊള്ളാൻ ആവുന്നില്ല'
'ഇനി ഇപ്പൊ അതൊക്കെ ഓർത്തിട്ടെന്തിനാ, എന്റെ തെറ്റായിരുന്നു ,എനിക്ക് ഹരിയേട്ടനെ മനസ്സിലാക്കാൻ ആയില്ല '
'അതല്ലെടോ , നിനക്കറിയൂല എനിക്ക് നിന്നെ എത്രത്തോളം ഇഷ്ട്ടായിരുന്നു എന്ന് . രാത്രി കിടക്കുമ്പോൾ നിന്നെ കുറിച്ച് ആലോചിക്കാതെ ഒരു ദിവസം പോലും എന്റെ ഓർമയിൽ ഇല്ല, '
'കുറെ ഒക്കെ എനിക്കറിയാം ഹരിയേട്ടാ,ഞാൻ ഇപ്പൊ എന്താ പറയാ ..'
'നല്ല ജോലിയൊക്കെ ആയി വീട്ടിൽ വന്നു ആലോചിക്കാം , അപ്പൊ നീ സമ്മതിക്കാതിരിക്കില്ല എന്ന വിശ്വാസം എനിക്കുണ്ടായിരുന്നു . ആ വിശ്വാസത്തിന്റെ പുറത്താണ് ഗൾഫിൽ കിടന്നു പട്ടിയെ പോലെ പണിതത് .ഒരു നിലക്കെത്തിയിട്ടാണ് അന്ന് നിന്നോട് ഞാൻ വീട്ടിലേക്കു ആളെ വിടട്ടെ എന്ന് ചോദിച്ചത് ,പക്ഷെ അന്ന് നീ പറഞ്ഞത് വല്ലാണ്ട് വേദനിപ്പിച്ചു '
'ഉം '
'പിന്നെ ഒരു ദിവസം നിന്റെ മുന്നിൽ ഞെളിഞ്ഞു നിന്ന് രണ്ടെണ്ണം പറയണം എന്ന് കരുതി വെച്ചതായിരുന്നു . തീരെ പ്രതീക്ഷിക്കാത്ത സമയതല്ലേ വീണ്ടും നീ അന്ന് മെസേജ് അയച്ചത് . ദേഷ്യമെല്ലാം അന്ന് തീർത്തു .
'ഉം' ഞാൻ പറയുന്നത് കേട്ട് അവൾ മൂളുന്നുണ്ട് .
'എന്നാലും നീ എന്റെ അമ്മയെ വീട്ടിൽ വന്നാൽ അപമാനിച്ച് വിടും എന്ന് പറഞ്ഞില്ലെഡോ 'അമ്മ എത്രത്തോളം കൊതിച്ചിട്ടുണ്ടെന്നറിയുന്നോ നിന്നെ മരുമകളായി കിട്ടാൻ '
അവൾ എന്നെ ഒന്ന് നോക്കി .
'അമ്മക്ക് അറിയാർന്നോ ?'
'പിന്നില്ല , അമ്മ എന്നോട് കുറെ പറഞ്ഞതാ ഗൾഫിലോട്ടു പോകണ്ട എന്ന് , അവസാനം ഞാൻ കൂട്ടുകാരോട് കാര്യം
💬 Comments
View all comments