Chapter Title : ?ഉയർത്തെഴുനേൽപ്പ് ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007]
അമ്മയെ പറഞ്ഞു മനസിലാക്കാൻ പറഞ്ഞു , അവർ എല്ലാം പറഞ്ഞു .
അന്ന് ഞാൻ നിന്നെ വിളിച്ച ദിവസം, അമ്മ എന്നോട് വിളിച്ചു ചോദിച്ചതാ, അമ്മയും മാമനും കൂടി നിന്നെ പെണ്ണ് ചോദിക്കാൻ പോകട്ടെ എന്ന് . നിന്റെ തീരുമാനം പറഞ്ഞതിനു ശേഷം അമ്മയോട് ഞാൻ ആ കാര്യം മറന്നേക്കാൻ പറഞ്ഞു . പിന്നെ എന്നോട് അതിനെ പറ്റി ഒന്നും ചോദിച്ചിട്ടില്ല' ഞാൻ വളരെ മൃദുവായിട്ടാണ് എല്ലാം അവളോട് പറഞ്ഞത് .
അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ പൊടിയുന്നുണ്ട്
'അന്ന് ഇറക്കി വിട്ടതാ നിന്നെ മനസ്സിൽ നിന്ന് , പക്ഷെ നിന്റെ ഓർമ്മകൾ മനസ്സിൽ തന്നെ ഇപ്പോളും തളം കെട്ടി കിടക്കുയാണ് '
അവളൊന്നും മിണ്ടിയില്ല
‘എന്നാലും സ്നേഹഹിക്കുന്ന ഒരാളെ ഇത്രക്കൊക്കെ അപമാനിക്കാനാവും എന്ന് അന്ന് നീ പറഞ്ഞത് കേട്ടപോളാ മനസിലായെ’
അതൂടെ പറഞ്ഞപ്പോൾ അവൾ കരയാൻ തുടങ്ങി ,ഞാനും ഇത് പോലെ ഇരുന്നു ഒരുപാട് കരഞ്ഞിട്ടുണ്ട് . അത്രക്കൊന്നും വരാൻ പോണില്ല .കൈ കൊണ്ട് കണ്ണ് തുടച്ച് അവൾ ബെഞ്ചിലേക്ക് ചാരി കിടന്നു . കുറച്ചു നിമിഷം ഒന്നും മിണ്ടാൻ ഞങ്ങൾക്കായില്ല, അവളുടെ കണ്ണിൽ നിന്നും വീണ്ടും കണ്ണുനീർ വരുന്നു . എനിക്ക് എന്തോ പോലെ ആയി .അവൾ ഏങ്ങി ഏങ്ങി കരയുന്നു .
ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നു . ബെഞ്ചിൽ വച്ചിരുന്ന അവളുടെ ഇടതുകൈക്ക് മുകളിൽ എന്റ്റെ വലതു കൈ അമർത്തി
'നിമ്മീ ..,ഡോ..'
പെട്ടന്ന് തീരെ പ്രതീക്ഷിക്കാതെ അവൾ എന്റെ മാറിലേക്ക് വീണു വീണ്ടും കരയാൻ തുടങ്ങി , എനിക്ക്
💬 Comments
View all comments